ഡല്‍ഹിയിലെ സ്കൂളുകളില്‍ റീല്‍സ് ചിത്രീകരണത്തിന് വിലക്ക്; മുന്‍ഗണന വിദ്യാഭ്യാസത്തിന്
ഡല്‍ഹിയിലെ സ്കൂളുകളില്‍ റീല്‍സ് ചിത്രീകരണത്തിന് വിലക്ക്
By : സ്വന്തം ലേഖകൻ
Update: 2026-03-29 03:12 GMT
ന്യൂഡല്‍ഹി: സ്കൂളുകളില്‍ റീല്‍സ് ചിത്രീകരണം പാടില്ലെന്ന കര്‍ശനനിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍. സ്കൂള്‍ സമയത്ത് അക്കാദമിക് പ്രവര്‍ത്തനങ്ങളല്ലാത്ത മറ്റൊന്നും അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകര്‍ക്ക് സര്‍ക്കുലര്‍ നല്കി.
വിദ്യാഭ്യാസത്തിനായിരിക്കണം മുന്‍ഗണന. അക്കാദമിക, സാംസ്കാരിക, ബോധവത്കരണത്തിനുള്ള വീഡിയോ ചിത്രീകരണം അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.