കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി പ്രകാശ്; അണലിയേയും കഴുത്തില്‍ ചുറ്റി വരുന്ന ആളെ കണ്ട് ഞെട്ടി ജീവനക്കാര്‍: അത്യാഹിത വിഭാഗത്തിലേക്ക് ഓടി എത്തിയ ആള്‍ക്ക് ഉടനടി ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍
കടിച്ച പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിലെത്തി പ്രകാശ്
പട്‌ന: കടിച്ച പാമ്പുമായി ആശുപത്രിയിലേക്ക് ഓടി എത്തി മധ്യ വയസ്‌ക്കന്‍. കഴുത്തില്‍ പാമ്പിനെ ചുറ്റി ആശുപത്രിയിലേക്ക് കയറി വന്ന പ്രകാശ് മണ്ഡലിനെ കണ്ട് ആദ്യം എല്ലാവരും ഞെട്ടി. പിന്നീടാണ് പാമ്പു കടിച്ചതാണെന്ന് ആശുപത്രിയിലുള്ളവര്‍ക്ക് മനസ്സിലായത്. ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നായ അണലി വിഭാഗത്തില്‍പ്പെട്ട പാമ്പാണ് പ്രകാശ് മണ്ഡലിനെ കടിച്ചത്. ബിഹാറിലെ ഭഗല്‍പുരിലായിരുന്നു സംഭവം.
പാമ്പിന്റെ വായ കയ്യുപയോഗിച്ച് പ്രകാശ് അമര്‍ത്തി പിടിച്ചിരുന്നു. തന്നെ കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടി വരികയായിരുന്നു പ്രകാശ്. കടി കിട്ടിയതിനു പിന്നാലെ പാമ്പിനെ പിടികൂടിയ ഇയാള്‍ പാമ്പിനെയും കഴുത്തിലിട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ആദ്യം പകച്ചെങ്കിലും പാമ്പു പകടിയേറ്റതാണെന്ന് മനസ്സിലായതോടെ വൈകാതെ ചികിത്സ നല്‍കി.
പാമ്പിനെ കയ്യില്‍ പിടിച്ച് ചികിത്സിക്കുന്നത് എങ്ങനെയെന്നായി ഡോക്ടര്‍മാരുടെ അടുത്ത ചിന്ത. ഒടുവില്‍ പാമ്പിനെ പ്രകാശിന്റെ കയ്യില്‍നിന്ന് വിടുവിച്ച ശേഷമാണ് ചികിത്സ ആരംഭിച്ചത്. പ്രകാശിന്റെ ആരോഗ്യനിലയെപ്പറ്റി വിവരം പുറത്തുവന്നിട്ടില്ല. പ്രകാശിന്റെയും പാമ്പിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.