ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; മഞ്ഞുപുതച്ച് താഴ്വരകൾ; സഞ്ചാരികളുടെ കുത്തൊഴുക്ക്; പല പ്രദേശങ്ങളിലും താപനില മൈനസിലേക്ക്; മഞ്ഞുകാലം ആഘോഷമാക്കി ജനങ്ങൾ

Update: 2024-12-31 03:00 GMT

ഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ അതിശൈത്യം തുടരുന്നു. തണുപ്പ് കാലം കടുത്തെങ്കിലും സഞ്ചാരികളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. മഞ്ഞുപുതച്ച കശ്മീരിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ വലിയ ഒഴുക്കാണ് കാണുന്നത്. ശൈത്യകാലത്തെ ആദ്യ മഞ്ഞുവീഴ്ച മുതൽ ഉത്തരേന്ത്യയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്.

വർഷാന്ത്യത്തിൽ എല്ലാം മറന്ന് കുളിരിനെ പുൽകാൻ ദിവസവും എത്തുന്നത് ആയിരങ്ങൾ. മഞ്ഞിൽ കളിച്ച് ശൈത്യകാലം സഞ്ചാരികൾ വലിയ ആഘോഷമാക്കി മാറ്റുകയാണ്.

എങ്ങും മഞ്ഞ് പുതച്ച നിലയിലാണ് കശ്മീരുള്ളത്. താപനില മൈനസിലേക്ക് കടന്നതോടെ വെള്ളച്ചാട്ടങ്ങളും നദികളും വരെ തണുത്തുറഞ്ഞു. ദാൽ തടാകത്തിൽ പതിവായുള്ള ശിഖാര ബോട്ട് സവാരി പോലും പലപ്പോഴും നിർത്തി വയ്ക്കേണ്ട സ്ഥിതിയാണ്. ശൈത്യകാലത്ത് മലയാളികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഹിമാചൽ പ്രദേശിലെ മണാലി.

മഞ്ഞു പുതച്ച മണാലിയിലും വലിയ തിരക്കാണ്. മഞ്ഞുമൂടിയ പ്രദേശങ്ങളും താഴ്വരകളും കാണാൻ തന്നെ നല്ല ഭംഗിയാണ്. ഇവിടെയെല്ലാം ഇപ്പോൾ സഞ്ചാരികളുടെ വലിയ കുത്തൊഴുക്ക് ആണ് കാണുന്നത്.

Tags:    

Similar News