ഒമ്പത് വയസ്സുകാരനെ അടിച്ചുനുറുക്കിയത് ഒരു ദയയും ഇല്ലാതെ; അടികൊണ്ട് പുളഞ്ഞ് കുട്ടിയും; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവത്തിൽ നടപടി; പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-10-22 15:37 GMT

ചിത്രദുർഗ: മുത്തശ്ശിയെ ഫോണിൽ വിളിച്ചെന്ന കാരണത്താൽ ഒമ്പതു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ. ചിത്രദുർഗയിലെ ചല്ലക്കെരെ താലൂക്കിലെ നായകൻഹട്ടിയിലെ സംസ്‌കൃത വേദാധ്യയന സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതിയായ വീരേഷ് ഹിരേമത്തിനെ കലബുറ​ഗിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. തരുൺ എന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.

സംഭവം സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. 2025 ഫെബ്രുവരിയിൽ നടന്ന ഈ സംഭവം ഇപ്പോൾ മാത്രമാണ് പുറംലോകമറിഞ്ഞത്. വിദ്യാർഥിയുടെ കേണപേക്ഷിച്ചിട്ടും അധ്യാപകൻ മർദ്ദനം തുടർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേസ് ഒതുക്കിത്തീർക്കാൻ മുമ്പ് ശ്രമങ്ങൾ നടന്നിരുന്നതായി നാട്ടുകാർ ആരോപിച്ചു.

സംഭവത്തിൽ മന്ത്രിമാരടക്കമുള്ളവർ ശക്തമായി പ്രതികരിച്ചിരുന്നു. പ്രതിയായ വീരേഷ് ഹിരേമത്തിനെ ചല്ലക്കെരെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചിത്രദുർഗ ജില്ലാ ജയിലിലേക്ക് അയക്കുകയും ചെയ്തു.

Tags:    

Similar News