തണുപ്പില്‍ നിന്ന് രക്ഷനേടാനായി മുറിയില്‍ കല്‍ക്കരി കത്തിച്ചു; കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്നു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു

തണുപ്പില്‍ നിന്ന് രക്ഷനേടാനായി കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു

Update: 2025-11-19 01:37 GMT

ബെംഗളൂരു: തണുപ്പില്‍ നിന്ന് രക്ഷനേടാനായി മുറിയില്‍ കല്‍ക്കരി കത്തിച്ച മൂന്നു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. തണുപ്പില്‍ നിന്ന് രക്ഷനേടാനായി മുറിയില്‍ കത്തിച്ച കല്‍ക്കരിയില്‍ നിന്നുള്ള പുകയേറ്റ് ശ്വാസം മുട്ടിയാണ് മരണം. അമന്‍ നഗര്‍ സ്വദേശികളായ റയ്ഹാന്‍ (22), മോഹിന്‍ (23), സര്‍ഫറാസ് (22) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാനവാസ് (19) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു ചടങ്ങില്‍ പങ്കെടുത്ത് രാത്രിയിലാണ് യുവാക്കള്‍ നാലുപേരും മുറിയില്‍ തിരിച്ചെത്തിയത്. തണുപ്പായതിനാല്‍ ഉറങ്ങുന്നതിനു മുന്‍പ് മുറി ചൂടാക്കാമെന്ന് കരുതി. പിന്നാലെയാണ് കല്‍ക്കരി ഉപയോഗിച്ച് മുറിയില്‍ തീയിട്ടത്. എന്നാല്‍ ഇവര്‍ ഉറങ്ങിപ്പോവുകയും മുറിയിലാകെ പുക ഉയരുകയുമായിരുന്നു. ഇത് ശ്വസിച്ചാണ് മൂന്നുപേരും മരിച്ചത്.

Tags:    

Similar News