കർണാടകയിൽ നിയന്ത്രണം തെറ്റിയെത്തിയ ബസ് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്; ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും വിവരങ്ങൾ

Update: 2025-11-19 06:17 GMT

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ കോഴിക്കോട് ജില്ലയിലെ വടകരയിൽനിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ പഠനയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ബെംഗളൂരു സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി പതിനൊന്നരയോടെ ഹാസനിലെ അറയ്ക്കൽഗുഡ എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്.

ബസ് പവർഗ്രല്ലിന് സമീപത്തുവെച്ച് മറിയുകയായിരുന്നു. അപകടത്തിൽ 15-ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ അറയ്ക്കൽഗുഡയിലെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം സംഘം രാത്രിതന്നെ യാത്ര തുടർന്നു.

Tags:    

Similar News