ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ ഗ്രൂപ്പുകളിൽ നിന്നും ഇന്ത്യയ്ക്ക് ഭീകരാക്രമണ ഭീഷണി; തീവ്രവാദ ധനസഹായത്തിലുണ്ടായ വർദ്ധനവ് മണിപ്പൂരടക്കം ഉണ്ടായ സമാന കലാപങ്ങൾക്ക് കാരണം
ജമ്മു കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് അൽ ഖ്വയ്ദ ഭീകര സംഘടനകളിൽ നിന്നും ശക്തമായ ഭീകരാക്രമണ ഭീക്ഷണികൾ നേരിടുന്നുണ്ടെന്ന സുപ്രധാന വെളിപ്പെടുത്തലുമായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). വ്യാഴാഴ്ച പുറത്തിറക്കിയ രാജ്യ സുരക്ഷക്കെതിരായുള്ള കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകുന്ന കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരായ പോരാട്ടത്തെക്കുറിച്ചുള്ള റിപ്പോർട്ടിലായിരുന്നു ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 368 പേജുകളുള്ള റിപ്പോർട്ടിൽ മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപങ്ങളെ കുറിച്ചുള്ള പരാമർശവും ഉൾപ്പെടുന്നു, ഒരു വർഷത്തിലേറെയായി 220-ലധികം മരണങ്ങളാണ് ഈ വംശീയ അക്രമങ്ങളിലൂടെ സംഭവിച്ചത്.
2023-ൽ തീവ്രവാദത്തിന് ലഭിക്കുന്ന ധനസഹായതിനുണ്ടായ പെട്ടെന്നുള്ള വർദ്ധനവാണ് മണിപ്പൂരിൽ അടക്കം നടന്ന സമാന്തരമായ നടന്ന അൻപതോളം സംഭവങ്ങൾക്ക് കാരണമായതെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന് തീവ്രവാദ-ഫിനാൻസിംഗ് (ടിഎഫ്) അന്വേഷണങ്ങളിൽ നിന്നും വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു.
1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയത് മുതൽ തുടർച്ചയായി ഭീകരതയുടെ പ്രത്യാഘാതങ്ങൾ ഇന്ത്യയെ ബാധിച്ചിട്ടുണ്ടെന്നും, കള്ളപ്പണം വെളുപ്പിക്കലിൻ്റെ പ്രധാന ഉറവിടങ്ങൾ രാജ്യത്തിനുള്ളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നാണ് സംഭവിക്കുന്നതെന്നും എഫ്എടിഎഫ് റിപ്പോർട്ടിൽ പറയുന്നു.
ഇപ്പോൾ നിരോധനത്തിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരായ 2017-ൽ എൻഐഎ ഫയൽ ചെയ്ത ജമ്മു കശ്മീരിലെ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് ഉൾപ്പെട്ട ഭീകരവാദത്തിനായുള്ള ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളും റിപ്പോർട്ടിൽ പരാമർശിച്ചു.
കൂടാതെ, ഇന്ത്യയുടെ വടക്കുകിഴക്കൻ, വടക്ക് മേഖലകളിലെ പ്രാദേശിക കലാപങ്ങളും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളും രാജ്യത്തിന് ഭീഷണികളാണെന്ന് പറയുന്നു.
എഫ്എടിഎഫിൻ്റെ ഇന്ത്യയ്‌ക്കായുള്ള നാലാം റൗണ്ട് വിലയിരുത്തൽ 2023 നവംബറിലാണ് നടന്നത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ആഗോള കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളും അവ സമൂഹത്തിന് ഉണ്ടാക്കുന്ന ആപത്തുകളും തടയാൻ ലക്ഷ്യമിടുന്നു.