മകളെ കാണിക്കരുത്; സ്വത്ത് സഹോദരന് കൈമാറണം; സ്വന്തം പുത്രി ഒളിച്ചോടിയത് സഹിക്കാനായില്ല; പിന്നാലെ ജീവനൊടുക്കി മൂന്നംഗ കുടുംബം; ദാരുണ സംഭവം മൈസൂരുവിൽ

Update: 2025-05-26 17:20 GMT

മൈസൂരു: മകൾ കാമുകനൊപ്പം ഒളിച്ചോടിയത് സഹിക്കാനായില്ല. പിന്നാലെ ജീവനൊടുക്കി അച്ഛനും അമ്മയും സഹോദരിയും. കർണാടകയിലെ മൈസൂരുവിലാണ് ദാരുണ സംഭവം നടന്നത്. തന്റെ സ്വത്ത് ഒളിച്ചോടിയ മൂത്ത മകൾക്ക് നൽകരുതെന്നും മൃതദേഹം മകളെ കാണിക്കരുതെന്നും സംസ്കാര ചടങ്ങിൽ മകൾ ഭാഗമാകരുതെന്ന് വ്യക്തമാക്കിയാണ് കുടുംബത്തിന്റെ കടുംകൈ.

എച്ച്ഡി കോട്ടെ താലൂക്കിലെ ബുദനൂർ ഗ്രാമവാസികളായ 55കാരൻ മഹാദേവ സ്വാമി, ഭാര്യയും 45കാരിയുമായ മഞ്ജുള, മകളും 20കാരിയുമായ ഹർഷിത എന്നിവരാണ് ശനിയാഴ്ച ജീവനൊടുക്കിയത്. മഹാദേവ സ്വാമിയുടേയും മഞ്ജുളയുടേയും മൂത്ത മകൾ കാമുകനൊപ്പം വെള്ളിയാഴ്ച ഒളിച്ചോടിയിരുന്നു.

മകൾ ഒളിച്ചോടിയ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇവരെ കാണാതെ നടത്തിയ തെരച്ചിലിലാണ് അണക്കെട്ടിന് സമീപത്തായി ഇവരുടെ കാർ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ തെരച്ചിലിൽ അണക്കെട്ടിന് സമീപത്തായി ഇവരുടെ ചെരിപ്പുകളും കണ്ടെത്തി. എച്ച്ഡി കോട്ടെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും ഒടുവിൽ കണ്ടെത്താനായത്.

Tags:    

Similar News