സ്കൂളിൽ വെച്ച് കളിക്കുന്നതിനിടെ അപകടം; സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്; സംഭവം തമിഴ്നാട് വിഴുപ്പുറത്ത്
ചെന്നൈ: സ്കൂളിൽ വെച്ച് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് വിഴുപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പഴനിവേൽ - ശിവശങ്കരി ദമ്പതികളുടെ മകൾ 'ലിയ ലക്ഷ്മി' ആണ് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണു മരിച്ചത്. ലിയ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
അതിനിടെ കുട്ടിയുടെ മരണം സംഭവിച്ചെങ്കിലും, സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് വിവരം മറച്ചുവെച്ചെന്നും ഗുരുതര ആരോപണം ഉയരുന്നു.
വൈകിട്ട് സ്കൂളിൽ എത്തിയ അമ്മ, കുട്ടിയെ ക്ലാസിൽ കാണാത്തിനാൽ അധ്യാപകരോട് തിരക്കിയെങ്കിലും ആരും കൃത്യമായ മറുപടി നൽകിയില്ല. ഇതിനിടയിൽ സ്കൂൾ മാനേജർ ലിയയുടെ അച്ഛനെ ഫോണിൽ വിളിച്ച് അടുത്തുള്ള സർക്കാർ ആശുപത്രിയിലേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
അവിടെ എത്തിയപ്പോഴാണ് കുട്ടി മരിച്ച കാര്യം രക്ഷിതാക്കൾ തന്നെ അറിയുന്നത്. പോലീസ് ഇപ്പോൾ സ്കൂളിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും വിവരങ്ങൾ ഉണ്ട്.