കാമുകന്റെ ടീനേജുകാരി സുഹൃത്തിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്ന് യുവതി; കവിളിലൂടെ തുളച്ചുകയറിയ ബുള്ളറ്റ് തലയോട്ടിയിലെത്തി
കാമുകന്റെ ടീനേജുകാരി സുഹൃത്തിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്ന് യുവതി
കാമുകന്റെ ടീനേജുകാരിയായ സുഹൃത്തിനെ യുവതി പോയിന്റ് ബ്ലാങ്കില്‍ മുഖത്ത് വെടിവച്ചു കൊലപ്പെടുത്തി. പെണ്‍കുട്ടി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. മുംബൈ ശിവാജി നഗറില്‍ ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഷിഫ ഷെയ്ഖ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. യുവതിയും പെണ്‍കുട്ടിയുമായി തര്‍ക്കം ഉണ്ടാവുകയും യുവതി വെടിവെച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. സംഭവത്തില്‍ 25കാരിയും 23കാരനും പോലിസ് പിടിയിലായി.
ഫര്‍ഖാനിയ മസ്ജിദ് മേഖലയില്‍വച്ചാണ് യുവതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് 12 മണിക്കൂറുകള്‍ക്കുള്ളില്‍ മുംബൈ പൊലീസ് രണ്ടു പ്രതികളെ പിടികൂടി. കൊല നടത്തിയ യുവതിയാണ് ഷിഫയെ ഫോണില്‍ വിളിച്ച് സംഭവസ്ഥലത്തേക്ക് എത്തണമെന്ന് ആവശ്യപ്പെട്ടത്. അവിടെവച്ച് യുവതിയും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. പോയിന്റ് ബ്ലാങ്കിലാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്. കവിളിലൂടെ തുളച്ചുകയറിയ ബുള്ളറ്റ് തലയോട്ടിയില്‍ തങ്ങിനിന്നതായി പൊലീസ് പറയുന്നു.
ഉടന്‍ തന്നെ പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി തെളിവുകളുടേയും മറ്റ് സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.