മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി വാര്‍ത്തകളില്‍ ഇടംപിടിച്ചു; അലിഗഡ് സ്വദേശിനി സ്വര്‍ണവും പണവുമായി തന്റെ സഹോദരനൊപ്പം നാടുവിട്ടെന്ന് യുവാവിന്റെ പരാതി

Update: 2026-02-13 14:39 GMT

അലിഗഡ്: മകളുടെ വിവാഹം നിശ്ചയിച്ചിരുന്ന വരനൊപ്പം ഒളിച്ചോടി വാര്‍ത്തകളില്‍ ഇടംപിടിച്ച അലിഗഡ് സ്വദേശിനി തന്റെ സഹോദരനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി യുവാവ്. അലിഗഡ് സ്വദേശിനിയായ സപ്നാ ദേവി എന്ന സ്ത്രീയാണ് വീണ്ടും വിവാദങ്ങളില്‍ നിറയുന്നത്. ബിഹാറിലെ സീതാമര്‍ഹിയില്‍ താമസിക്കവെയാണ് നാടകീയമായ ഈ പുത്തന്‍ സംഭവം

2025 ഏപ്രിലില്‍, മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിശ്രുത വരനായ രാഹുലിനൊപ്പം ഇവര്‍ ഒളിച്ചോടിയിരുന്നു. അന്ന് മകളുടെ വിവാഹത്തിനായി കരുതിയിരുന്ന പണവും സ്വര്‍ണവുമായാണ് ഇവര്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ബിഹാറിലെ സീതാമര്‍ഹിയില്‍ ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

ഇപ്പോള്‍ രാഹുല്‍ തന്നെ പോലീസില്‍ പരാതിയുമായി എത്തിയിരിക്കുകയാണ്. ഫെബ്രുവരി 6ന് രാഹുല്‍ ജോലിക്ക് പോയ സമയത്ത് സപ്ന തന്റെ സഹോദരനൊപ്പം ഒളിച്ചോടിയെന്നാണ് രാഹുലിന്റെ ആരോപണം. വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും സ്വര്‍ണവും ഇവര്‍ കൊണ്ടുപോയെന്നും രാഹുല്‍ പരാതിയില്‍ പറയുന്നു.

Similar News