ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യം ഇനി ഇന്ത്യയില്‍ ഇല്ല; മഹാരാഷ്ട്രയിലെ സ്വത്തുവകകള്‍ ഗവണ്‍മെന്റ് ലേലത്തില്‍ വിറ്റു

ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യം ഇനി ഇന്ത്യയില്‍ ഇല്ല; മഹാരാഷ്ട്രയിലെ സ്വത്തുവകകള്‍ ഗവണ്‍മെന്റ് ലേലത്തില്‍ വിറ്റു

Update: 2026-03-20 06:39 GMT

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യത്തിന് ഇന്ത്യയില്‍ അന്ത്യമാകുന്നു. 1993 മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന 12 ബോംബാക്രമണങ്ങളുടെ പിന്നിലെ അധോലോക ക്രിമിനല്‍ ദാവൂദ് ഇബ്രാഹിം കസ്‌കറിന്റെ പൂര്‍വിക ഭൂമികള്‍ ഗവണ്‍മെന്റ് ലേലത്തില്‍ വിറ്റു. മഹാരാഷ്ട്ര ജില്ലയിലെ രത്‌നഗിരിയില്‍ സ്ഥിതി ചെയ്യുന്ന നാലോളം പ്ലോട്ടുകളാണ് വിറ്റത്. 2017 മുതല്‍ പല ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഒരു സ്വകാര്യ വ്യക്തിക്ക് സ്ഥലം വില്‍പന ചെയ്യുന്നത്.

മാര്‍ച്ച് 5ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ലേലത്തില്‍ മുംബൈയില്‍ നിന്നുള്ള ഒരു വ്യക്തിയാണ് ഭൂമിയുടെ ഏറ്റവും ഉയര്‍ന്ന വിലയായ 10 ലക്ഷം രൂപ നല്‍കി സ്വത്തുവകകള്‍ സ്വന്തമാക്കിയത്. കള്ളക്കടത്തുകാരുടെയും വിദേശ വിനിമയ കൃത്രിമത്വക്കാരുടെയും സ്വത്ത് കണ്ടുകെട്ടല്‍ നിയമം പ്രകാരമാണ് ലേലം നടത്തിയത്. ദീര്‍ഘകാലമായി വില്‍പന മുടങ്ങിക്കിടന്ന ഈ സ്വത്തുക്കള്‍ ദാവൂദ് ഇബ്രാഹിമിന്റെ കുടുംബപരമായി കൈമാറി വന്നതാണ്. രത്നഗിരി ജില്ലയിലെ മുംബകെ ഗ്രാമത്തിലാണ് നാല് പ്ലോട്ടുകളും സ്ഥിതി ചെയ്യുന്നത്. ഈ പ്ലോട്ടുകളില്‍ പലതും മുമ്പ് ദാവൂദിന്റെ അമ്മ ആമിന ബിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ലേലത്തില്‍ പങ്കെടുത്തവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മുംബൈയില്‍ നിന്നുള്ള വ്യവസായിയാണ് സ്ഥലം സ്വന്തമാക്കിയതെന്നാണ് സൂചന. ചട്ടങ്ങള്‍ അനുസരിച്ച് ലേലക്കാരന്‍ 2026 ഏപ്രില്‍ ആദ്യത്തോടെ പണമടക്കല്‍ പൂര്‍ത്തിയാക്കണം.1990ലാണ് പ്രസ്തുത ഭൂമി കണ്ടുകെട്ടിയത്. ശേഷം നാലോളം ലേലങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പല സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണവും അതെല്ലാം മുടങ്ങി. പിന്നീട് 36 വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ സ്വത്തുക്കള്‍ വില്‍പ്പനയാകുന്നത്.

Tags:    

Similar News