അറിയാതെ ലൈൻ ഓണാക്കി; വൈദ്യുതിപോസ്റ്റിൽ നിന്ന് ഷോക്കേറ്റ് അപകടം; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം; ദുരന്തം അറ്റകുറ്റപ്പണിക്കിടെ; സംഭവം തിരുച്ചിറപ്പള്ളിയിൽ
ചെന്നൈ: വൈദ്യുതിപോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വൈദ്യുതി വകുപ്പിൽ ജോലി ചെയുന്ന രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം നടന്നത്. അറ്റകുറ്റപ്പണികൾക്കായി ഷോക്കേറ്റ് മണൈപ്പാറൈ സ്വദേിശികളായ മാണിക്കം, കലൈമാണി എന്നിവരാണ് അതിദാരുണമായി മരിച്ചത്. തിരുച്ചിറപ്പള്ളി ഒലയൂരിലാണ് സംഭവം നടന്നത്. അറ്റകുറ്റപ്പണിക്കായി എത്തിയതായിരുന്നു ഇവർ. കരാർ ജീവനക്കാരാണ് ഇവര്‍.
ഇവർ പോസ്റ്റിലുണ്ട് എന്ന കാര്യം അറിയാതെ ലൈൻ ഓണാക്കിയതാണ് ദുരന്തത്തിന് കാരണമായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും സംഭവത്തിൽ പ്രതിഷേധിക്കുകയും ചെയ്തു.
അപകടത്തിൽ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തരവാദിത്വ രഹിതമായി ഇത്തരം ജോലികൾ കൈകാര്യം ചെയ്യുന്നതിനെതിരെ നവമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.