20 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങി വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും; ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്: ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് ദമ്പതികള്‍
20 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങി വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും വേര്‍ പിരിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും 20 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായാണ് സൂചന. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇരുവരും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
സെവാഗും ആരതിയും മാസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ച മുമ്പ് പാലക്കാട്ടെ വിശ്വ നാഗയക്ഷി ക്ഷേത്രത്തില്‍ സെവാഗ് സന്ദര്‍ശനം നടത്തിയിരുന്നു. ഒറ്റയ്ക്കായിരുന്നു സന്ദര്‍ശം. ഇതും ഇരുവരും തമ്മിലുള്ള അകല്‍ച്ചയെ സൂചിപ്പിച്ചിരുന്നു. അതേസമയം വേര്‍പിരിയല്‍ സംബന്ധിച്ച് സെവാഗോ ആരതിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. 17-കാരന്‍ ആര്യവീറും 14 വയസ്സുകാരന്‍ വേദാന്തും. 2000-ത്തിന്റെ തുടക്കത്തിലാണ് സെവാഗും ആരതിയും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹത്തിലേക്ക് നീങ്ങുന്നതും. അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വസതിയില്‍ 2004-ലായിരുന്നു ഇവരുടെ വിവാഹം.