ഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ച് യുവതി യാചകനോടൊപ്പം ഒളിച്ചോടി; പോലീസില്‍ പരാതി നല്‍കി ഭര്‍ത്താവ്
ഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ച് യുവതി യാചകനോടൊപ്പം ഒളിച്ചോടി;
ഹര്‍ദോയ്: ഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ച് യുവതി യാചകനോടൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവിന്റെ പരാതി. ഭാര്യ രാജേശ്വരിക്കും (36) ആറ് കുട്ടികള്‍ക്കുമൊപ്പം ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലെ ഹര്‍പാല്‍പൂര്‍ ഏരിയയില്‍ താമസിക്കുന്ന 45കാരനായ രാജുവാണ് പരാതി നല്‍കിയത്.
നാന്‍ഹെ പണ്ഡിറ്റ് എന്ന യാചകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. രാജേശ്വരിയുമായി യാചകന്‍ ഇടക്കിടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഫോണിലൂടെയും അവര്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും രാജു നല്‍കിയ പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 87 പ്രകാരമാണ് രാജു പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ജനുവരി മൂന്നിന് പച്ചക്കറികള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് മകളോട് പറഞ്ഞാണ് യുവതി ഒളിച്ചോടിയത്. തിരിച്ചെത്താത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി യാചകനൊപ്പം പോയതാണെന്ന് മനസ്സിലായത്. എരുമയെ വിറ്റ പണം ഉപയോഗിച്ചാണ് ഭാര്യ നാന്‍ഹെ പണ്ഡിറ്റിന്റെ കൂടെ പോയതെന്ന് രാജു പരാതിയില്‍ പറഞ്ഞു.