ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധ; ചികിത്സയിലിരുന്ന യുവതി മരിച്ചു
ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധ; ചികിത്സയിലിരുന്ന യുവതി മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-09-20 03:55 GMT
ചെന്നൈ: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്വകാര്യ സ്കൂള്‍ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. വാനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റില്‍നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് യുവതിക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായത്.
ഒരാഴ്ച മുന്‍പ് സഹോദരനൊപ്പം പുറത്തുപോയപ്പോഴാണ് ശ്വേത ഷവര്‍മ കഴിച്ചത്. പിന്നാലെ വീട്ടിലെത്തി മീന്‍കറിയും കഴിച്ചു. രാത്രി ഛര്‍ദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്നു ചൊവ്വാഴ്ച സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. പൊലീസ് കേസെടുത്തു.