ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; കാസര്‍കോട്ട് ഏഴു പേര്‍ അറസ്റ്റില്‍, 18 പേര്‍ക്കെതിരെ കേസെടുത്തു; ഞെട്ടിക്കുന്ന പീഡനം പുറത്തായത് വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതോടെ; പ്രതികളില്‍ രാഷ്ട്രീയ നേതാവടക്കമുള്ളവരും
ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു
കാസര്‍കോട്: കാസര്‍കോടിനെ നടുക്കി 16കാരനായ ആണ്‍കുട്ടിക്ക് നേരെയുണ്ടായ പീഡനങ്ങള്‍. ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേരാണ് അറസ്റ്റിലായത്. 18 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം പ്രതികളുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഉന്നതരാണ് ഉള്‍പ്പെട്ടതും.
വിദ്യാഭ്യാസവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാവ് എന്നിവരുള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16-കാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 13 പേര്‍ പേരും പ്രതിപ്പട്ടികയിലുണ്ട്. സംഭവം വലിയ വിവാദമായി മാരിയതോടെ പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അഞ്ചുപേര്‍ ജില്ലയ്ക്ക് പുറത്തായതിനാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കേസ് കൈമാറി. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവര്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. രണ്ടുവര്‍ഷത്തോളമാണ് കുട്ടി പീഡനത്തിന് ഇരയായാണ്. കാസര്‍കോട് ജില്ലയിലും പുറത്തുമായാണ് പ്രതികള്‍ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാതാവിനെ കണ്ടയുടനെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ചന്തേര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 16-കാരനെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്.
ചൈല്‍ഡ് ലൈനില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, ചന്തേര പൊലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.