ആതിരയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവെന്‍സര്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തി; ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ സ്‌കൂട്ടര്‍; ട്രെയിന്‍ മാര്‍ഗ്ഗത്തില്‍ പ്രതി രക്ഷപെട്ടെന്ന് നിഗമനം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ആതിരയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവെന്‍സര്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തി

Update: 2025-01-22 02:38 GMT

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്തെ 30 കാരി ആതിരയുടെ കൊലപാതകത്തില്‍ പ്രതിക്കായി തെരച്ചില്‍ തുടരുന്നു. കൊന്നത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാവിലെ എട്ടരക്ക് ശേഷമാണ് ആതിര കൊല്ലപ്പെട്ടത്. ആതിരയുടെ സ്‌കൂട്ടറുമായി പ്രതി കടന്നുകളഞ്ഞിരുന്നു. സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷന് സമീപത്തും നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ പ്രതി ട്രെയിന്‍ മാര്‍ഗ്ഗത്തില്‍ രക്ഷപെട്ടിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വെഞ്ഞാറമൂട് സ്വദേശിയാണ് കൊല്ലപ്പെട്ട ആതിര. ഇന്നലെ രാവിലെ 11.30 യോടെ പൂജാരിയായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും കാണാതായിരുന്നു. യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് രണ്ടു ദിവസം മുന്‍പും ഇവിടെ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. കഠിനംകുളത്തിനു സമീപം പെരുമാതുറ ഭാഗത്ത് ഇയാള്‍ താമസിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലത്തെ പൂജയ്ക്കുശേഷം പതിനൊന്നരയോടെ രാജീവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കഴുത്തില്‍ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ഗോവിന്ദനെ സ്‌കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ അനുമാനം. എട്ടേമുക്കാലിനും ഒന്‍പതു മണിക്കും ഇടയിലാണ് കുട്ടിയുടെ സ്‌കൂള്‍ ബസ് വരുന്നത്.

അതിനിടെ വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടര്‍ കാണാതായിരുന്നു. ഇതു കൊലപാതകം നടത്തിയയാള്‍ കൊണ്ടുപോയെന്നാണ് സൂചന. കഠിനംകുളം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News