മുകേഷിന്റെ 'വില്ലത്തിയെ' ബാലചന്ദ്രമേനോന്‍ തളയ്ക്കും; അടുത്ത ദിവസം മൂന്ന് ലൈംഗിക ആരോപണങ്ങള്‍ വരും; ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം പോസ്റ്റിട്ട് സൂചനാ ഭീഷണി; പോരാട്ടത്തിന് ബാലചന്ദ്ര മേനോന്‍

തന്റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടുവെന്നാണ് ബാലചന്ദ്ര മേനോന്റെ പരാതി.

Update: 2024-09-29 03:32 GMT

കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ തുടങ്ങുന്നത് അസാധാരണമായ നിയമ പോരാട്ടം. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഫോണ്‍ വിവരങ്ങളടക്കം സമര്‍പ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. അതായത് കൃത്യം തെളിവുമായി. നടന്‍ മുകേഷിനെതിരെ പരാതി കൊടുത്ത അതേ നടിയാണ് ബാലചന്ദ്രമേനോനേയും ഭീഷണിപ്പെടുത്തിയത്. നിരവധി നടന്മാര്‍ക്കെതിരെ ഈ നടി കരുനീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രമേനോന്‍ പോലീസില്‍ പരാതി നല്‍കുന്നത്.

''മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നാണ് കോള്‍ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തില്‍ തനിക്കെതിരെ പോസ്റ്റിട്ടു''- ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്ത് സൈബര്‍ പൊലീസ് നടപടിയും തുടങ്ങി. നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയാണ് അന്വേഷണം. ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ മറവ് പിടിച്ച് നിരവധി തട്ടിപ്പുകാര്‍ ബ്ലാക് മെയിലിംഗിന് ശ്രമിക്കുന്നുവെന്ന ആരോപണം സജീവമാണ്.

ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. അഭിഭാഷകന്‍ എന്ന് പരിചയപ്പെടുത്തിയയാള്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. അടുത്ത ദിവസം മൂന്ന് ലൈംഗിക ആരോപണങ്ങള്‍ വരുമെന്നായിരുന്നു ഭീഷണി. പിന്നീട് പലഘട്ടങ്ങളില്‍ അജ്ഞാത നമ്പറുകളില്‍ നിന്ന ഫോണ്‍കോളുകളെത്തിയെങ്കിലും പ്രതികരിച്ചില്ല. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ചെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ വ്യക്തമായി. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണ് താനെന്നും അന്വേഷണം വേണമെന്നുമാണ് ബാലചന്ദ്രമേനോന്റെ ആവശ്യം.

മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെ പീഡനപരാതി നല്‍കിയ നടിക്കെതിരെയാണ് ബാലചന്ദ്രമേനോന്റെ പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു.

മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടുവെന്നാണ് ബാലചന്ദ്ര മേനോന്റെ പരാതി. ബ്ലാക് മെയിലിംഗിന് ബാലചന്ദ്രമേനോന്‍ നല്‍കിയ തെളിവുകള്‍ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. അതിന് ശേഷമാണ് കേസുകളിലേക്ക് പോയത്.

Tags:    

Similar News