ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബേക്കല്‍ എഇഒ വി കെ സൈനുദ്ദീന് സസ്‌പെന്‍ഷന്‍; നടപടി കേസില്‍ അറസ്റ്റിലായതോടെ; സംഭവത്തില്‍ ഇതുവരെ 14 കേസുകള്‍

ബേക്കല്‍ എഇഒ വി കെ സൈനുദ്ദീന് സസ്‌പെന്‍ഷന്‍

Update: 2025-09-16 17:22 GMT

കാസര്‍കോട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒ (എജ്യുക്കേഷണല്‍ ഓഫീസര്‍) വി.കെ. സൈനുദ്ദീനെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് നടപടി.

സംഭവത്തില്‍ ഇതുവരെ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളായവരില്‍ ഒരു യൂത്ത് ലീഗ് നേതാവും ഉള്‍പ്പെടുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍. രണ്ടു വര്‍ഷമായി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. കുട്ടിയുടെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇയാളെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാതാവ് ചന്തേര പോലീസില്‍ പരാതി നല്‍കി. കുട്ടിയെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. പീഡനങ്ങള്‍ക്ക് ശേഷം കുട്ടികള്‍ക്ക് പണം നല്‍കിയിരുന്നതായും വിവരമുണ്ട്. നിലവില്‍ നാല് പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ത്തുന്നു.


Tags:    

Similar News