'ഒന്ന്..നീങ്ങ് ഫ്രീക്കേ ഞങ്ങ ആദ്യം പോട്ടെ..'; രണ്ടു സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിൽ പൊരിഞ്ഞ അടി; ചീത്ത വിളിച്ചുകൊണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു; ഫാസ്റ്റ്&ഫ്യൂരിയസ് എഫക്ട്; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; കാര്യം തിരക്കിയപ്പോൾ അറിഞ്ഞത്; കേസെടുത്ത് പോലീസ്; ഡ്രൈവർമാർക്ക് എട്ടിന്റെ പണി; പാലാ ബസ് സ്റ്റാൻഡിൽ നടന്നത്!
കോട്ടയം: രണ്ടു സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിൽ പൊരിഞ്ഞ അടി. ഒടുവിൽ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് മറ്റൊന്ന്. പാലാ ബസ് സ്റ്റാൻഡിലാണ് നാടകീയ രംഗങ്ങൾ അരങേറിയത്. ഇരു ബസിലെ ഡ്രൈവർമാരും വളരെ പ്രകോപിതരായിട്ടാണ് പെരുമാറിയത്. അസഭ്യം വിളിച്ചുകൊണ്ടാണ് ബസ് ജീവവനക്കാർ തർക്കത്തിൽ ഏർപ്പെട്ടത്.
സമയത്തെച്ചൊല്ലി നടന്ന തർക്കത്തെ തുടർന്ന് തമ്മിലടിച്ച സ്വകാര്യ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തു. പാലാ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ മോട്ടോർ വാഹന വകുപ്പ് അധികൃതർ രണ്ട് വാഹനങ്ങളുടെയും ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു.
കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ആൻ്റണി, സീനായി എന്നീ ബസുകളിലെ ജീവനക്കാരാണ് പാലാ സ്റ്റാൻഡിൽ വാക്കേറ്റത്തിനിടെ തമ്മിലടിച്ചത്. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ജീവനക്കാർ ബസ് കൂട്ടിയിടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തിന്റെ വീഡിയോ പകർത്തി യാത്രക്കാർ പാലാ പോലീസിനും മോട്ടോർ വാഹന വകുപ്പിനും അയച്ച് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലാ പോലീസ് കേസ് എടുക്കുകയും ചെയ്തു.
തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പി.ജി സുധീഷ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രണ്ട് ബസിലെയും ഡ്രൈവർമാരെയും കണ്ടക്ടർമാരെയും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ഹിയറിങ്ങിനായി വിളിച്ചുവരുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ബസുകളിലെയും കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനമായി. നാലുപേരെയും മോട്ടോർ വാഹന വകുപ്പിന്റെ ക്ലാസിന് അയക്കാനും നിർദ്ദേശവും നൽകിയിട്ടുണ്ട്.