സ്വന്തം പങ്കാളിയുടെ ദേഹത്ത് നെയ്യും വൈനും ഒഴിച്ച് തീകൊളുത്തി അതിക്രൂരമായി കൊലപ്പെടുത്തിയ ആ കേസിൽ വീണ്ടും ട്വിസ്റ്റ്; രാംകേശിന്റെ പക്കലുള്ള ഹാര്‍ഡ് ഡിസ്‌ക്കിൽ അമൃതയുടെ വീഡിയോ മാത്രമല്ല 15-ലേറെ യുവതികളുടെ അശ്ലീലദൃശ്യങ്ങള്‍ കണ്ടെത്തി; യുവാവിനെ കൊന്നുതള്ളിയത് ഗതികേട് കൊണ്ടോ?; ഞെട്ടൽ മാറാതെ പോലീസ്

Update: 2025-10-28 13:02 GMT

ഡൽഹി: ലിവ്-ഇൻ പങ്കാളിയായ യുവതിയും മുൻ കാമുകനും ചേർന്ന് കൊലപ്പെടുത്തിയ യുവാവിന്റെ ഹാർഡ് ഡിസ്കിൽ നിന്ന് 15-ൽ അധികം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെടുത്തതായി പോലീസ്. ഡൽഹിയിൽ കൊല്ലപ്പെട്ട രാംകേശ് മീണയുടെ (32) കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെടുത്തത്. ഈ ദൃശ്യങ്ങൾ പകർത്തിയത് യുവതികളുടെ സമ്മതത്തോടെയാണോ അതോ രഹസ്യമായി പകർത്തിയതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ദൃശ്യങ്ങളിലുള്ള യുവതികളെ തിരിച്ചറിയാനും അവരിൽ നിന്ന് മൊഴിയെടുക്കാനും ശ്രമങ്ങൾ തുടരുകയാണ്.

കഴിഞ്ഞ ദിവസം ഡൽഹി ഗാന്ധിവിഹാറിൽ വെച്ചാണ് രാംകേശ് മീണയുടെ കൊലപാതകം നടന്നത്. രാംകേശ് മീണയോടൊപ്പം താമസിച്ചിരുന്ന അമൃത ചൗഹാൻ (21), അവരുടെ മുൻ കാമുകൻ സുമിത് കശ്യപ്, സുഹൃത്ത് സന്ദീപ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ളാറ്റിൽ കത്തിക്കുകയായിരുന്നു പ്രതികൾ.

തന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അമൃത ചൗഹാന്റെ മൊഴി. കഴിഞ്ഞ മേയ് മാസം മുതലാണ് അമൃതയും രാംകേശ് മീണയും ഒരുമിച്ച് താമസം ആരംഭിച്ചത്. താമസത്തിനിടെ രാംകേശ് മീണ തന്റെ നിരവധി നഗ്നദൃശ്യങ്ങൾ പകർത്തി ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചതായി യുവതി പോലീസിനോട് വെളിപ്പെടുത്തി.

ഈ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും രാംകേശ് മീണ തയ്യാറായില്ല. തുടർന്ന്, വിവരം മുൻ കാമുകനായ സുമിത് കശ്യപിനെ അറിയിച്ചെന്നും, രാംകേശ് മീണയെ പാഠം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുഹൃത്ത് സന്ദീപ് കുമാറിനൊപ്പം കൊലപാതകം ആസൂത്രണം ചെയ്തതെന്നും അമൃത മൊഴി നൽകിയിട്ടുണ്ട്. ഒക്ടോബർ 5-ന് രാത്രിയാണ് കൃത്യം നടത്തിയതെന്നും അവർ പോലീസിനോട് പറഞ്ഞു.

കൊലപാതകത്തിന് ശേഷം രാംകേശ് മീണയുടെ ലാപ്ടോപ്പും ഹാർഡ് ഡിസ്കും പ്രതികൾ കൈക്കലാക്കിയിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തപ്പോൾ ലാപ്ടോപ്പ് പോലീസ് കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹാർഡ് ഡിസ്കിൽ നിന്ന് നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെടുത്തത്. ഇവയിൽ പലതും അതിക്രമിച്ചു പകർത്തിയതാവാമെന്ന് പോലീസ് സംശയിക്കുന്നു.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരുന്നു. ഈ കേസ് കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ് ഹാർഡ് ഡിസ്കിൽ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങൾ.

Tags:    

Similar News