എരുമേലി ഷാപ്പില്‍ മോഷണം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡില്‍

Update: 2025-07-29 00:07 GMT

എരുമേലി: ഷാപ്പില്‍ അതിക്രമിച്ച് കയറി പണവും ഉപകരണങ്ങളും കള്ളും മോഷ്ടിച്ച കേസില്‍ പ്രതിയെ എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. പമ്പാവാലി എരുത്തുവാപ്പുഴ അണിയറ സ്വദേശി സുരേഷ് മോഹനന്‍ (30) ആണ് പോലീസ് പിടിയിലായത്.

എരുമേലി തെക്ക് ഇടകടത്തി ആറ്റിറമ്പ് മേഖലയിലെ ഷാപ്പിലാണ് മോഷണം നടന്നത്. കൗണ്ടറിലെ മേശയില്‍ നിന്ന് പ്രതി, അവിടെ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും സുരക്ഷാ ക്യാമറയുടെ ഉപകരണങ്ങളും സ്റ്റോറിലുള്ള 10 ലിറ്റര്‍ കള്ളും മോഷ്ടിച്ചുവെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News