സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്യുന്നത് നോക്കിവെച്ചു; എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ വിടാതെ പിന്തുടർന്നു; യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് ക്രൂരത; ഭർത്താവിനെ തോക്കിൻ മുനയിൽ നിർത്തി ഇവർ ചെയ്തത്; അവന്മാരെ വെറുതെ വിടില്ലെന്ന് പോലീസ്
പാട്ന: ഓർക്കസ്ട്ര നർത്തകിയെ ഭർത്താവിന്‍റ മുന്നിലിട്ട് ക്രൂര ബലാത്സംഗത്തിനിരയാക്കിയെന്ന് വിവരങ്ങൾ. ബിഹാറിലാണ് സംഭവം നടന്നത്. ഭർത്താവിനൊപ്പം ശങ്കർപൂർ ദിയാരയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നർത്തകിയെയാണ് മൂന്ന് പേർ തോക്കിൻ മുനയിൽ ക്രൂരമായി ബലാത്സംഗം ചെയ്തത്. ബിഹാറിലെ വൈശാലി ജില്ലക്കാരിയായ യുവതിയാണ് ഷാപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള സിക്കന്ദർപൂർ ദിയാരയ്ക്ക് സമീപത്ത് വെച്ചാണ് പീഡിനത്തിന് ഇരയായത്.
ഒരു വിവാഹ ചടങ്ങിൽ നൃത്തം ചെയ്യാനെത്തിയതായിരുന്നു യുവതിയും ഭർത്താവും. പുലർച്ചയോടെയാണ് പരിപാടി അവസാനിച്ചത്. പരിപാടി അവസാനിച്ച ശേഷം മടങ്ങിപ്പോകുന്നതിനായി ദമ്പതികൾ ബൈക്ക് യാത്രക്കാരനോട് വഴി ചോദിച്ചു. ബൈക്ക് യാത്രികൻ അവരെ തെറ്റായ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടേക്ക് രണ്ട് കൂട്ടാളികളെയും ഇയാൾ വിളിച്ചുവരുത്തി.
പിന്നീട് ഭർത്താവിനെ കെട്ടിയിട്ട ശേഷം പ്രതികൾ യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം മൂന്ന് പേരും സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പീഡനത്തിന് ഇരയായ യുവതിയും ഭർത്താവും ഷാപൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ശങ്കര്‍പൂര്‍ നിവാസികളായ മനീഷ് കുമാര്‍, മനോജ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ബലാത്സംഗത്തിന് ഇരയായ യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.