30 കിലോ ഭാരമുള്ള ചെമ്പുപാത്രം; സ്വര്‍ണം പൂശിയത് ലക്ഷങ്ങള്‍ ചിലവിട്ട്; വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു ജൈന ക്ഷേത്രത്തിലും സ്വര്‍ണ്ണക്കൊള്ള; കവര്‍ന്നത് 40 ലക്ഷം രൂപ വില വരുന്ന കലശം

Update: 2025-10-12 00:34 GMT

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ക്ഷേത്രത്തില്‍ മോഷ്ണം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു ജൈന ക്ഷേത്രത്തിലാണ് മോഷ്ണം നടന്നത്. ഇവിടെ നിന്നും ഏകദേശം 40 ലക്ഷം വില വരുന്ന സ്വര്‍ണ കലശമാണ് മോഷ്ണം പോയിരിക്കുന്നത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ചാണ് കള്ളന്‍ അകത്ത് കടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്, എന്നാല്‍ ശനിയാഴ്ച രാവിലെയോടെ മാത്രമാണ് ക്ഷേത്ര അധികൃതര്‍ മോഷണം ശ്രദ്ധയില്‍പ്പെടുത്തിയത്. 30 കിലോ ഭാരമുള്ള ചെമ്പുപാത്രത്തിന് സ്വര്‍ണം പൂശിയതായിരുന്നു മോഷണം പോയ കലശം.30 കിലോയോളം ഭാരമുള്ള ചെമ്പുപാത്രം ലക്ഷങ്ങള്‍ ചിലവിട്ട് സ്വര്‍ണം പൂശിയതാണ്. ഇതാണ് ഇളക്കിയെടുത്ത് കടന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ വ്യക്തമായി കാണാമെന്ന് പൊലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് മുമ്പ് റെഡ് ഫോര്‍ട്ട് പ്രദേശത്തെ മറ്റൊരു ജൈന ക്ഷേത്രത്തിലും കോടിയിലധികം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷണം പോയിരുന്നു.

Tags:    

Similar News