രണ്ടു വര്‍ഷം മുമ്പ് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചതും രണ്ടാമത്തെ കുട്ടിയ്ക്ക് ഓട്ടോയില്‍ വച്ചുണ്ടായ അപകടവും ദുരൂഹത; ഉമ്മയും ബാപ്പയും പിണങ്ങി കഴിയുന്നതും വിരല്‍ ചൂണ്ടുന്നത് ശക്തമായ അന്വേഷണ ആവശ്യകത; പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭവികത കാണുന്നില്ലെങ്കിലും ആ കേസില്‍ സമഗ്ര അന്വേഷണം; എട്ട മാസം പ്രായമുള്ള ഇബാദിന് സംഭവിച്ചത് എന്ത്?

Update: 2025-02-12 02:27 GMT

കോഴിക്കോട്: തൊണ്ടയില്‍ അടപ്പു കുടുങ്ങി എട്ടുമാസം പ്രായമായ കുട്ടി മരിച്ചതില്‍ അസ്വാഭാവികതയെന്ന അച്ഛന്റെ പരാതിയില്‍ നടക്കുന്ന വിശദ അന്വേഷണം. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണു കഴിഞ്ഞ രാത്രി മരിച്ചത്. നിസാറിന്റെ മറ്റൊരു കുട്ടി 2 വര്‍ഷം മുന്‍പു തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചിരുന്നു. രണ്ട് കുട്ടികളും മരിച്ചതു ഭാര്യവീട്ടില്‍ വച്ചാണ്. ഇതോടെയാണു ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. നിസാറിന്റെ ഭാര്യയുടെ വീട് കുറ്റിച്ചിറയാണ്. ഇരുവരും കുറച്ചു നാളുകളായി അകന്നാണു കഴിയുന്നത്.

14 ദിവസം പ്രായം മാത്രമുള്ളപ്പോഴാണ് ആദ്യകുട്ടി മരിച്ചത്. ഇന്നലെ രാത്രിയാണു രണ്ടാമത്തെ കുട്ടി മരിച്ചത്. തൊണ്ടയില്‍ അടപ്പ് കുടുങ്ങിയതിനെ തുടര്‍ന്നു കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടാഴ്ച മുന്‍പു കുട്ടി ഓട്ടോയില്‍നിന്നു വീണപ്പോഴും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഈ കുട്ടിയാണ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചു വീണതും. അന്നും കൃത്യമായി കുട്ടിക്ക് ചികിത്സ നല്‍കിയല്ല. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. എല്ലാവരും ഒന്നിച്ച് യാത്ര ചെയ്തിട്ടും കുട്ടി മാത്രം എങ്ങനെ ഓട്ടോറിക്ഷയില്‍ നിന്നും വീണു എന്ന ചോദ്യവും നിസാര്‍ ഉയര്‍ത്തുന്നുണ്ട്.

നിസാറിന്റെ ഭാര്യ ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു കുപ്പിയുടെ തൊണ്ടയില്‍ കുപ്പിയുടെ അടുപ്പ് കുടുങ്ങിയത്. തൊണ്ടയില്‍ ഷാംപു കുപ്പിയുടെ അടപ്പു കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. വിവരം ഭാര്യയോ ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അറിയിച്ചാണു ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. ഇരുവരുടെയും ആദ്യത്തെ കുട്ടി 2023 ജൂലൈയിലാണ് മരിച്ചത്. നിസാറും ആയിഷയും കുറച്ചു കാലമായി ഒന്നിച്ചല്ല താമസിക്കുന്നത്.

ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് ആയിഷ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഇല്ലെങ്കിലും കുടുംബത്തെ ആകെ പോലീസ് ചോദ്യം ചെയ്യും. അച്ഛന്റെ പരാതിയില്‍ വ്യക്തത വരുത്താനാണ് ഇതെല്ലാം. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയാല്‍ അന്വേഷണം പുതിയ തലത്തിലെത്തും. പരാതിയില്‍ പറയുന്നത് വച്ച് അസ്വാഭാവികതകള്‍ പോലീസ് സംശയിക്കുന്നുണ്ട്.

ആദ്യ കുട്ടിയുടെ മരണവും രണ്ടാമത്തെ കുട്ടിയുടെ ഓട്ടോയിലെ അപകടവും അടക്കം പരിശോധിക്കും. എങ്ങനെയാണ് കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് എത്തിയതെന്ന് കണ്ടെത്തലാകും അന്വേഷണത്തില്‍ നിര്‍ണ്ണായകം.

Similar News