മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; പൊലീസ് എത്തുമ്പോള്‍ ഗുണ്ടാ സംഘം തടഞ്ഞുവെച്ച നിലയില്‍; രണ്ട് പ്രതികള്‍ പിടിയില്‍; പിന്നില്‍ ലഹരി സംഘം? അന്വേഷണം തുടരുന്നു

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

Update: 2025-02-11 16:51 GMT

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; പൊലീസ് എത്തുമ്പോള്‍ ഗുണ്ടാ സംഘം തടഞ്ഞുവെച്ച നിലയില്‍; രണ്ട് പ്രതികള്‍ പിടിയില്‍; പിന്നില്‍ ലഹരി സംഘം? അന്വേഷണം തുടരുന്നുതിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കണ്ടെത്തിയതായി പൊലീസ്. ആറ്റിങ്ങലില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കീഴാറ്റിങ്ങലില്‍ റബര്‍ തോട്ടത്തില്‍ തടഞ്ഞുവെച്ചിരുന്ന ആഷിഖിനെ പിന്‍തുടര്‍ന്ന് എത്തിയ പൊലീസാണ് രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. മറ്റുള്ളവര്‍ രക്ഷപ്പെടുകയും ചെയ്തു.

രാത്രി 7:45 ഓടുകൂടിയാണ് ആഷിഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ബന്ധുക്കള്‍ മംഗലപുരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോള്‍ ഗുണ്ടാ സംഘം തടഞ്ഞുവെച്ച നിലയിലായിരുന്നു വിദ്യാര്‍ത്ഥി. വാഹനത്തില്‍ രക്ഷപ്പെട്ടവര്‍ക്കായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ലഹരി സംഘമാണോ ആഷിക്കിനെ തട്ടിക്കൊണ്ടുപോയതെന്ന സംശയത്തില്‍ പൊലീസ് ആ വഴിയിലും അന്വേഷണം നടത്തുന്നുണ്ട്.

കാറിലെത്തിയ നാലംഗ സംഘം ആഷിക്കിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആഷിക്കിനെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അസഭ്യവര്‍ഷമായിരുന്നു ഫലം. പൊലീസ് ഫോണില്‍ സംസാരിച്ചപ്പോഴും സമാന അനുഭവമായിരുന്നു. ഇതിന് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു.

മുന്‍പും ആഷിക്കിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ആറ്റിങ്ങലില്‍വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ആഷിക്കിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഇതിന് ശേഷം ഒരു വീട്ടില്‍ കൊണ്ടുപോയി കഞ്ചാവ് വലിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. അന്നത്തെ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. അതേ സംഘം തന്നെയാണോ നിലവിലെ സംഭവത്തിന് പിന്നിലെന്നും സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

Tags:    

Similar News