ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ സ്വകാര്യഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചു; കോംപസ് കൊണ്ട് മുറിവേല്‍പ്പിച്ചു; ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങില്‍ റാഗിങിന്റെ പേരില്‍ മൂന്നുമാസത്തോളം നരനായാട്ട്; അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങില്‍ റാഗിംങ്, 5പേര്‍ കസ്റ്റഡിയില്‍

Update: 2025-02-11 18:28 GMT

കോട്ടയം: ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗിംങ്ങിന് ഇരയാക്കിയ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്‌തെന്നാണ് പരാതി. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത അഞ്ചുപേരും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയിലുള്ളത്.

വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്‌തെന്നാണു പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടായിരുന്നു ഉപദ്രവം. കോംപസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ടും മുറിവേല്‍പ്പിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ വിശദമാക്കുന്നു.

പിടിയിലായ വിദ്യാര്‍ഥികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണു വിവരം. സീനിയേഴ്സിന്റെ ഭീഷണി ഭയന്നു വിദ്യാര്‍ഥികള്‍ വിവരം പുറത്തുപറഞ്ഞിരുന്നില്ല. പീഡനം കൊണ്ടു പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്.

Tags:    

Similar News