നീ എന്റെ കൂടെ വാ..പ്ലീസ് നീ ഇല്ലാതെ പറ്റില്ല; പൊന്നുപോലെ നോക്കാം ഇനി..!!; എന്തുപറഞ്ഞിട്ടും ചെവികേൾക്കാതെ നിൽക്കുന്ന ഭാര്യ; പിണക്കം മാറ്റാൻ കിലോമീറ്ററുകൾ യാത്ര ചെയ്തിട്ടും രക്ഷയില്ല; കലി കയറി മുടി പിടിച്ച് വലിച്ച യുവാവ് ചെയ്തത്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബാലാസോർ: ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യയുമായി പിണക്കം തീർക്കാനെത്തിയ യുവാവ് ഭാര്യയുടെ കഴുത്തറുത്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് ഭാര്യയുടെ കഴുത്ത് അറുത്ത് പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. സംഭവം ഒഡിഷയിലെ ബാലാസോറിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് നടന്നത്.
കട്ടക്കിൽ നിന്ന് 175 കിലോമീറ്റർ സഞ്ചരിച്ച് ബാലാസോറിൽ എത്തിയ ഷെയ്ഖ് അംജദ് എന്നയാളാണ് ഭാര്യയെ ആക്രമിച്ചത്. പൊതുറോഡിൽ വെച്ച് ഭാര്യയുടെ കഴുത്ത് അറുക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളുടെ തുടക്കത്തിൽ ഇരുവരും ശാന്തമായി സംസാരിക്കുന്നത് കാണാം.
എന്നാൽ, സംഭാഷണം പുരോഗമിക്കവെ അംജദ് ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഭാര്യയുടെ മുടിയിൽ പിടിച്ച് വലിക്കുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ വ്യക്തമാണ്. സമീപത്തുണ്ടായിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോയുടെ അവസാനം ആളുകൾ ഭയന്ന് നിലവിളിക്കുന്നതും കേൾക്കാം.
സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ഷെയ്ഖ് അംജദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ യുവതി നിലവിൽ കട്ടക്കിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ദാമ്പത്യ വഴക്കിനെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ അനുരഞ്ജനത്തിന് ശ്രമിക്കാനാണ് യുവാവ് ഇത്രയും ദൂരം സഞ്ചരിച്ച് എത്തിയതെങ്കിലും, വാക്കേറ്റം രൂക്ഷമായതിനെ തുടർന്നാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്.