ഭാര്യ വീട്ടിലെത്തിയതും മുഴുവൻ അസ്വസ്ഥ; വീടിനകത്ത് വച്ചുള്ള ആ ശ്രമവും പാളി; പിന്നാലെ ഒന്നും നോക്കാതെ ഇയാൾ ചെയ്തത്; രക്തക്കറയുമായി കാടിനുള്ളിലേക്ക് ഓടിയതും സംഭവിച്ചത്
കണ്ണൂർ: കൊട്ടിയൂർ റിസർവ് വനത്തിനുള്ളിൽ സ്വയം കഴുത്തറുത്ത് ഓടിപ്പോയ അമ്പായത്തോട് സ്വദേശി രാജേന്ദ്രനെ (55) മരിച്ച നിലയിൽ കണ്ടെത്തി. കുടുംബപരമായ പ്രശ്‌നങ്ങളും മാനസികാസ്വാസ്ഥ്യവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൊട്ടിയൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കൊട്ടിയൂരിൽ ഭാര്യയുടെ വീട്ടിലെത്തിയ രാജേന്ദ്രൻ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും തൂങ്ങിമരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് കൊട്ടിയൂർ റിസർവ് വനത്തിലേക്ക് ഓടിമറയുകയായിരുന്നു.
തുടർന്ന്, വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച രാവിലെ രാജേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വനത്തിനുള്ളിൽ ഒന്നര കിലോമീറ്ററോളം ഉള്ളിലായാണ് മൃതദേഹം കിടന്നത്. ഡ്രോണും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആദ്യദിന തിരച്ചിലിൽ കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെത്തിയിരുന്നെങ്കിലും വെളിച്ചക്കുറവും വന്യമൃഗശല്യവും കാരണം അന്നത്തെ തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു.
പ്രഥമിക പരിശോധനയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന് സാധ്യതയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തിൽനിന്ന് പുറത്തെത്തിച്ച മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കൊട്ടിയൂർ പോലീസ് അന്വേഷിച്ചുവരികയാണ്.