'വേ ടു നിക്കാഹില്‍' സൗഹൃദം കൂടാന്‍ ഉപയോഗിച്ചത് വ്യാജ വിലാസവും പേരും; ഭര്‍ത്താവിന്റെ 'മാട്രിമോണിയല്‍ സൈറ്റ്' കള്ളക്കളിക്ക് 'സഹോദരി വേഷം' ഗംഭീരമാക്കിയ ഭാര്യ; നിതയെ പൊക്കിയിട്ടും ഭര്‍ത്താവിനെ വെറുതെ വിട്ട പോലീസ്; കളമശ്ശേരിക്കാരിക്ക് വിവാഹ തട്ടിപ്പില്‍ നഷ്ടമായത് ലക്ഷങ്ങള്‍; ഇതും സൈബര്‍ തട്ടിപ്പ് തന്നെ; അന്‍ഷാദ് മുങ്ങിയത് ഗള്‍ഫിലേക്കോ?

Update: 2025-01-25 06:43 GMT

എറണാകുളം: ഓൺലൈൻ മാട്രിമോണിയൽ സൈറ്റ് വഴി പരിചയത്തിലായി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. 'വേ ടു നിക്കാഹ്' എന്ന മാട്രിമോണിയൽ സൈറ്റ് വഴിയാണ് പ്രതിയായ അൻഷാദ് പരാതിക്കാരിയുമായി പരിചയത്തിലാവുന്നത്. 25 ലക്ഷം രൂപയാണ് ഒന്നാം പ്രതിയായ അൻഷാദ് 45കാരിയായ കളമശ്ശേരി സ്വദേശിയിൽ നിന്നും തട്ടിയെടുത്തത്. കേസിൽ അൻഷാദിന്റെ ഭാര്യയായ നിതയാണ് രണ്ടാം പ്രതി. ഇവർ പൊലീസിന്റെ പിടിയിലായിരുന്നു. വ്യാജ പേരും വിലാസവും ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

2022 ലാണ് പരാതിക്കാരി പുനർവിവാഹത്തിനായി 'വേ ടു നിക്കാഹ്' എന്ന മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തത്. തുടർന്നാണ് ഫഹദ് യുവതിയുടെ മാതാവുമായി വിവാഹം താല്പര്യം അറിയിച്ച് ബന്ധപ്പെടുന്നത്. ആദ്യ ഭാര്യയുടെ അവിഹത ബന്ധം കാരണം 12 വർഷങ്ങൾക്ക് മുന്നേ ഡിവോഴ്സ് ആയതാണെന്നും വിവാഹത്തിൽ മക്കൾ ഇല്ലെന്നും പരാതിക്കാരിയെയും വീട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഷാർജയിൽ ബിൽഡിങ് കൺസ്ട്രക്ഷൻ ബിസിനസ് ആണെന്ന് പ്രതി അവകാശപ്പെട്ടത്. ഫഹദ് വിദേശത്തു ആയതിനാൽ കല്യാണം ഉറപ്പിക്കാനായി ഭാര്യ നിതയെ സഹോദരിയായി ആൾമാറ്റം നടത്തിയാണ്

പിന്നീട് ബിസിനസ് തകർന്നു എന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാട്ടിൽ വരാൻ പറ്റില്ല എന്നും ഒക്കെ പറഞ്ഞു വിശ്വസിപ്പിച്ചു സഹോദരി എന്ന പേരിൽ പരിചയപ്പെടുത്തിയ പ്രതിയുടെ ഭാര്യയായ നിതയുടെ അക്കൗണ്ടിലേക്ക് പല തവണ പണം കൈപ്പറ്റി. ഒന്നര മാസത്തേക്ക് യുകെ യിൽ ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നു എന്നു പറഞ്ഞു വിശ്വസിപ്പിച്ചിട്ട് നാട്ടിൽ ഒന്നര മാസം ലീവിന് വന്നു പോകുകയും ചെയ്തു. എയർപോർട്ടിൽ എമിഗ്രേഷനിൽ പൊലീസ് പിടിച്ചെന്നും, ചെക്ക് കേസുള്ളതിനാൽ നാട്ടിൽ വരാൻ പറ്റുന്നില്ലെന്നും പറഞ്ഞു വീണ്ടും പണം ആവശ്യപ്പെട്ടു. നാട്ടിലെത്തിയാൽ പണം തിരിച്ച് നല്കാമെന്നുമായിരുന്നു വാഗ്‌ദാനം. അൻഷാദ് മഹ്സിൽ എന്നയാളുടെ അക്കൗണ്ട് നമ്പറിലാണ് പണം കൈപ്പറ്റിയത്.

പിന്നീട് ദുബായിൽ പൊലീസിന്റെ പിടിയിലായെന്നും ജയിലിലാണെന്നും തെറ്റിദ്ധരിപ്പിച്ചു ഒന്നര മാസം പ്രതി നാട്ടിലുണ്ടായിരുന്നു. ഫഹദ് വരാൻ വൈകിയതോടെ യുവതിക്ക് സംശയയമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരണങ്ങൾ പുറത്ത് വരുന്നത്. ഫഹദ് എന്ന പേരിൽ നൽകിയിരുന്ന വിലാസത്തിൽ അന്വേഷിച്ചപ്പോൾ ശരിക്കുള്ള ഫഹദോ കുടുംബമോ ഇതിനെ പറ്റി ഒന്നും അറിഞ്ഞിരുന്നില്ല. പണം കൈപ്പറ്റിയിരുന്ന അൻഷാദ് മഹ്സിൽ എന്ന അക്കൗണ്ട് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ചതി പുറത്ത് കൊണ്ട് വന്നത്. അൻഷാദ് തന്നെ ആണ് ഫഹദ് എന്ന പേരിൽ ആൽമാറാട്ടം നടത്തിയതെന്നും അൻഷാദിന്റെ ഭാര്യ ആണ് നിത എന്നും ദമ്പതികൾക്ക് ഏഴും പതിനൊന്നും വയസ്സുള്ള രണ്ടു പെൺകുട്ടികളുണ്ടെന്നും യുവതിക്ക് മനസ്സിലാകുന്നത്.


 



തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ അൻഷാദ് പല പേരുകളിൽ മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണ്ടെത്തി. കേസിൽ അൻഷാദ് ഒന്നാം പ്രതിയും ഭാര്യ നിതയും രണ്ടാം പ്രതിയുമാണ്. ഒന്നാം പ്രതി അൻഷാദ് വിദേശത്തായതിനാൽ അയാൾക്കെതിരെ ലൂക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുപ്പിച്ചിരുന്നു. രണ്ടാം പ്രതി ആയ നിതക്ക് 41 എ നോട്ടിസ് അയക്കുകയും ചെയ്തു. രണ്ടാം പ്രതി ഹാജർ ആകാതെ സെഷൻസ് കോർട്ടിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈകോടതിയിൽ മുൻ‌കൂർ ജാമ്യത്തിനു ശ്രമിച്ചിട്ടും കിട്ടിയില്ല. ഹാജരാകാൻ കോടതി നൽകിയ 14 ദിവസം സമയം കഴിഞ്ഞിട്ടും മുഖ്യ പ്രതി ഒളിവിലാണ്.

Tags:    

Similar News