വിവാഹം കഴിഞ്ഞ പുരുഷനുമായി അടുപ്പം; കാണാതെ ഇരിക്കാൻ വയ്യ; ഒരുമിച്ച് താമസം തുടങ്ങി; അഞ്ച് വർഷം റിലേഷൻഷിപ്പ് തുടർന്നു; ഇടയ്ക്ക് തന്നെ കല്യാണം കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞു; പിന്നാലെ ശല്യം സഹിക്കാൻ കഴിയാതെ യുവാവ് ചെയ്തത്; മാസങ്ങൾക്കിപ്പുറം 'ഫ്രിഡ്ജ്' തുറന്നപ്പോൾ കണ്ടത്..; ഞെട്ടലോടെ നാട്ടുകാർ; 'ലിവിങ് ടു​ഗെത'റിനിടെ കമിതാക്കൾക്ക് സംഭവിച്ചത്!

Update: 2025-01-11 07:32 GMT

ഭോപ്പാൽ: വിവാഹം കഴിഞ്ഞ പുരുഷനുമായി അടുത്ത ബന്ധം പുലർത്തി ഒടുവിൽ വിട്ടുപിരിയാൻ കഴിയാതെ വന്നപ്പോൾ ഇരുവരും ലിവിങ് ടു​ഗെതർ ആരംഭിച്ചു. അതിനുശേഷം ഇരുവരുടെ ഇടയിൽ നടന്നത് ഞെട്ടിപ്പിക്കുന്ന അരുംകൊല. സംഭവത്തിന് പിന്നാലെ നാട് മുഴുവൻ ഞെട്ടിയിരിക്കുകയാണ്. മധ്യപ്രദേശിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

വിവാഹത്തിനു നിർബന്ധിച്ചു കൊണ്ടിരുന്ന കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊല ചെയ്ത് എട്ട് മാസത്തോളം ഫ്രി‍ഡ്ജിൽ സൂക്ഷിച്ച് യുവാവ്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം നടന്നത്. കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലുളള അഴുകിയ ശരീരം വെള്ളിയാഴ്ച്ച പോലീസ് കണ്ടെടുക്കുകയായിരുന്നു. പ്രതി സഞ്ജയ് പാട്ടിദാർ മറ്റൊരു സ്ത്രീയുമായി നേരത്തെ വിവാഹിതനാണ്.

പിങ്കി പ്രജാപതി എന്നു പേരുള്ള മുപ്പത് വയസുകാരിയാണ് മരിച്ചത്. മൃതദേഹം കണ്ടെടുക്കുന്ന സമയത്ത് സ്ത്രീയുടെ ശരീരത്തിൽ സാരിയും മറ്റ് ആഭരണങ്ങളും ധരിച്ചിരുന്നു.  അതായത് 2023 ജൂണിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും കഴിഞ്ഞ 5 വർഷമായി ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

നേരത്തെ വിവാഹിതനായ പ്രതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതി സമ്മർദം ചെലുത്തിയിരുന്നു. ഇതിൽ നീരസം തോന്നിയ പ്രതി തന്റെ സുഹൃത്തിനൊപ്പം ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നു.

ഫ്രിഡ്ജിൽ നിന്നും ദുർ​ഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ വീട്ടുടമയുടെ പരിശോധനയിൽ മൃതദേഹം കണ്ടെടുക്കുകായിരുന്നു. അങ്ങനെ അവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നും ദേവാസ് പോലീസ് സൂപ്രണ്ട് പുനീത് ഗെഹ്‌ലോട്ട് വ്യക്തമാക്കി.

ശേഷം 2023 ൽ പ്രതി വീടൊഴിഞ്ഞ് പോയെങ്കിലും രണ്ട് മുറികളിലായി തന്റെ സാധനങ്ങൾ സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് സാധനങ്ങൾ മാറ്റി ഒഴിഞ്ഞു കൊള്ളാമെന്നാണ് വീ‌ട്ടുടമയോട് പറഞ്ഞിരുന്നത്. പക്ഷെ പിന്നീട് വീട് വാടകയ്ക്ക് ചോചിച്ച് ഒരാൾ എത്തിയപ്പോൾ ഈ മുറികൾ തുറന്നു കാണിക്കുകയായിരുന്നു.

വൈദ്യുതി ഓഫാക്കിയപ്പോൾ റഫ്രിജറേറ്റർ പ്രവർത്തനം നിലക്കുകയും ചെയ്തതോടെയാണ് ദുർ​ഗന്ധം ആരംഭിച്ചതും സംഭവം പുറത്തറിയുന്നതും. നിലവിൽ പ്രതി ഇപ്പോൾ ഡൽഹി ജയിലിൽ കഴിയുകയാണ്.

Tags:    

Similar News