ഭർത്താവിന്റെ കണ്ണുവെട്ടിച്ച് കാമുകനൊപ്പം മുങ്ങി; ഹോട്ടലിൽ മുറിയെടുത്ത് കണ്ടുമുട്ടിയതും അടുത്ത പുലിവാല്; ഒരാളുടെ അപ്രതീക്ഷിത എൻട്രിയിൽ ഭയം; പിന്നാലെ മേൽക്കൂരയിൽ കയറി നിന്ന് സാഹസികത; യുവതിയുടെ ദൃശ്യങ്ങൾ വൈറൽ!
ലഖ്നൗ: ഭർത്താവിന്റെ കണ്ണുവെട്ടിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി കുടുങ്ങി. ഇരുവരും ഹോട്ടലിൽ മുറിയെടുത്ത് കണ്ടുമുട്ടിയപ്പോൾ ആണ് നാടകീയ സംഭവങ്ങൾ നടന്നത്. കാമുകനുമായി ഹോട്ടൽ മുറിയിലിരിക്കെ ഭർത്താവ് എത്തിയതിനെ തുടർന്ന് താഴത്തെ നിലയിലെ മേൽക്കൂരയിൽ നിന്ന് എടുത്തു ചാടി രക്ഷപ്പെടുകയായിരുന്നു യുവതി. ഉത്തർപ്രദേശിലെ ബറാത്തിലാണ് സംഭവം നടന്നത്. യുവതി മേൽക്കൂരയിൽ നിന്ന് എടുത്തുചാടുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബറാവുത് പട്ടണത്തിലെ ചപ്രൗളി റോഡിലുള്ള ഒരു ഹോട്ടലിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
യുവതി തന്റെ കാമുകനൊപ്പം ഹോട്ടലിൽ എത്തി. പക്ഷെ ഇരുവരുമറിയാതെ ഭർത്താവും ഭർതൃവീട്ടുകാരും ഇരുവരെയും പിന്തുടർന്ന് ഹോട്ടലിലെത്തി. ഹോട്ടലിൽ വെച്ച് ഭർത്താവിനെ കണ്ടയുടനെ പരിഭ്രാന്തയായ സ്ത്രീ ഹോട്ടൽ മേൽക്കൂരയിൽ നിന്ന് 12 അടി താഴേക്ക് ചാടി ഓടി രക്ഷപ്പെട്ടു. എന്നാൽ, കാമുകനായ ശോഭിത്തിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
2019ലാണ് യുവതി വിവാഹിതയായത്. ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. ഭാര്യയുടെ പ്രണയ ബന്ധത്തെ തുടർന്ന് ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. സംഭവം നടന്ന ദിവസം, ദമ്പതികൾ എസ്പി ഓഫീസിലെ കൗൺസിലിംഗ് സെഷനിൽ പങ്കെടുത്തിരുന്നു.
പക്ഷെ, അതേ ദിവസം തന്നെയാണ് യുവതി ഭർത്താവിന്റെ കണ്ണുവെട്ടിച്ച് കാമുകനൊപ്പം മുങ്ങിയത്. വിവാഹത്തിന് മുമ്പ് ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും ആ ബന്ധങ്ങൾ തുടർന്നതായും ഭർത്താവ് പരാതിയിൽ ആരോപിച്ചു.
തുഗാന ഗ്രാമത്തിലെ ഒരു യുവാവാണ് ഹോട്ടൽ വാടകയ്ക്ക് നടത്തിയിരുന്നതെന്നും അയാളെയും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.