ഫോട്ടോഗ്രാഫറും യുവതിയും തമ്മിൽ മൊട്ടിട്ട പ്രേമം; ഇടയ്ക്ക് ബന്ധം തകർന്നു; മറ്റൊരു വിവാഹം കഴിച്ചിട്ടും വിട്ടില്ല; പിന്നാലെ നടന്നും വീട്ടിൽ ഫോൺ ചെയ്തും ശല്യം; പക ആളിക്കത്തി ഇൻസ്റ്റയിൽ കയറി യുവാവ് ചെയ്തത്; ഗോതമ്പ് പാടത്തിലേക്ക് വിളിച്ചു വരുത്തി അരുംകൊല; പ്രതികൾ പിടിയിലെന്ന് പോലീസ്
ലക്നൗ: ഉത്തർപ്രദേശിൽ നിന്നും ഒരു അരുംകൊലയുടെ വാർത്തയാണ് പുറത്തുവരുന്നത്. യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത ആളെ സഹോദരനും ബന്ധുവും കൂടി അതിദാരുണമായി കുത്തികൊലപ്പെടുത്തി. ഫോട്ടോഗ്രാഫറായ യുവാവിനെയാണ് കുത്തി കൊന്നത്. നേരെത്തെ ഇവർ ബന്ധത്തിൽ ആയിരിന്നുവെന്നാണ് പോലീസ് പറയുന്നത്. ഇടയ്ക്ക് ബന്ധത്തിൽ വിള്ളൽ വീഴുകയും അവർ പിരിയുകയും ചെയ്തു. ശേഷം യുവതി മറ്റൊരു വിവാഹം കഴിച്ചു.
അങ്ങനെ വീണ്ടും വിവാഹം കഴിച്ചു എന്ന് അറിഞ്ഞിട്ടും യുവാവ് യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. ഇടയ്ക്ക് വീട്ടിൽ കാണാനെത്തിയതും എതിർത്തു. ഇതിന് പ്രതികാരമായി യുവതിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ദേഷ്യം സഹിക്കാൻ കഴിയാതെ യുവതിയുടെ സഹോദരനും ബന്ധുവും കൂടി കുത്തി കൊലപ്പെടുത്തുകയായിരിന്നു. സംഭവത്തിൽ പോലീസ് പറയുന്നത്.
യുവതിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച ഫോട്ടോഗ്രാഫറെ കുത്തിക്കൊലപ്പെടുത്തി. ചന്ദ്രന്‍ ബിന്ദ് (24) നെയാണ് യുവതിയുടെ സഹോദരനും ബന്ധുവും കൂടി കൊലപ്പെടുത്തിയത്. യുപി യിലെ ബല്ലിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്.
ചന്ദ്രനെ ബല്ലിയയിലെ ഒരു ഗോതമ്പ് പാടത്തിലേക്ക് വിളിച്ചു വരുത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളുടെ മൃതദേഹം ഒടുവിൽ കണ്ടെടുക്കുന്നത്. കേസില്‍ സുരേന്ദ്ര, രോഹിത്ത് എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായും കൊല ചെയ്യാന്‍ ഉപയോഗിച്ച മൂന്ന് കത്തികള്‍ കണ്ടെടുത്തായും പോലീസ് വ്യക്തമാക്കി.
ഫോട്ടോഗ്രാഫറായ ചന്ദ്രനും യുവതിയും തമ്മില്‍ ബന്ധം ഉണ്ടായിരിന്നു. വിവാഹത്തിന് ശേഷം അത് തുടരാന്‍ യുവതി ആഗ്രഹിച്ചില്ല. യുവതിയുടെ എതിര്‍പ്പ് വകവെക്കാതെ ചന്ദ്രന്‍ യുവതിയെ ഫോണ്‍ ചെയ്യുകയും ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തി കാണാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ചന്ദ്രനെ കാണാന്‍ യുവതി തയ്യാറായില്ല. ഈ എതിര്‍ത്തതിനെ തുടര്‍ന്നാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ചന്ദ്രന്‍ പങ്കുവെച്ചത്.
ചിത്രങ്ങള്‍ വൈറലായതോടെ യുവതി ഈ കാര്യം തന്‍റെ അടുത്ത ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ സഹോദരനും ബന്ധുവും കൂടി ചന്ദ്രനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.