ദുബായില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയ ഭര്‍ത്താവ് കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെ; സമീപത്തായി തൂങ്ങിയ നിലയില്‍ വീട്ടു ജോലിക്കാരനും; കൊല്ലപ്പെടും മുമ്പ് സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോലീസ്; ബംഗളുരുവിനെ നടുക്കിയ കൊലപാതകത്തില്‍ അന്വേഷണം തുടങ്ങി
ദുബായില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയ ഭര്‍ത്താവ് കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെ
ദുബായ്: ബംഗളുരുവിനെ നടുക്കി വീട്ടമ്മയുടെ കൊലപാതകം. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടില്‍ 65 വയസ്സുകാരിയായ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുബായില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ജോലിക്കാരനുമുണ്ടായിരുന്നു. സ്ത്രീയെ കൊലപ്പെടുത്തി ജോലിക്കാരന്‍ ആത്മഹത്യ ചെയ്തുവെന്നാണ ്‌സൂചന.
തമിഴ്‌നാട് സ്വദേശിയായ ദേവരാജു കഴിഞ്ഞ പത്ത് വര്‍ഷമായി കുടുംബത്തോടൊപ്പം ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സവിത കൊല്ലപ്പെട്ടത്. ദേവരാജു സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കൊല്ലപ്പെടുന്നതിന് മുന്‍പ് ഇവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും പൊലീസ് കണ്ടെത്തി.
ദുബായില്‍ നിന്ന് മടങ്ങിയെത്തിയ സ്ത്രീയുടെ ഭര്‍ത്താവാണ് ഞായറാഴ്ച പുലര്‍ച്ചെ 4:30-ഓടെ മൃതദേഹം കണ്ടത്. ഒന്നാം നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന മകളായിരുന്നു വീടിന്റെ വാതില്‍ തുറന്നത്. പിന്നാലെ മുറിയിലെത്തിയപ്പോള്‍ ഭാര്യയുടെ മൃതദേഹവും തൊട്ടടുത്ത് തൂങ്ങിമരിച്ച നിലയില്‍ പ്രതിയെയും കണ്ടെത്തുകയായിരുന്നു. മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന മകള്‍ ഒന്നുമറിഞ്ഞിരുന്നില്ല.
മൈക്കോ ലേഔട്ട് പൊലീസ് ബലാല്‍സംഗത്തിനും കൊലപാതകത്തിനും കേസെടുത്തു. സ്ത്രീ മരിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി ജീവനൊടുക്കിയതാകാമെന്ന് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.