കിടപ്പറയിൽ 17-കാരനുമായി ഭാര്യ അടുത്ത് ഇടപഴുകുന്നത് കണ്ടു; കലി അടക്കാൻ പറ്റാതെ ഭർത്താവ്; പിന്നാലെ വീടിനുള്ളിൽ കൂട്ടനിലവിളി; അരുംകൊലയിൽ ഞെട്ടി നാട്; പോലീസെത്തി മുറി തുറന്നതും കണ്ടത് പ്രതിയുടെ വിചിത്ര സ്വഭാവം!
ഡൽഹി: ജോലി കഴിഞ്ഞെത്തിയ ഭർത്താവ് സ്വന്തം ഭാര്യയുടെ പ്രവർത്തി കണ്ട് ഞെട്ടി. വീട്ടിൽ കയറി മുറി തുറന്നതും യുവാവിന്റെ ചങ്ക് പിടഞ്ഞു. കിടപ്പറയിൽ 17-കാരനുമായി ഭാര്യ അടുത്ത് ഇടപഴുകുന്നത് കണ്ടു. പിന്നാലെ അരുംകൊലയിൽ ഞെട്ടിയിരിക്കുകയാണ് നാട്. ഡൽഹിയിലാണ് നാടിനെ വിറപ്പിച്ച കൊലപാതകം നടന്നത്. യുവാവിന്റെ ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് കൗമാരക്കാരനെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ഗ്യാസ് കുറ്റി ഉപയോഗിച്ചാണ് 17-കാരനെ അടിച്ചു കൊന്നത്.മുഖം ആകെ വികൃതമാക്കിയ നിലയിൽ ആയിരിന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 17-കാരനെ ഗ്യാസ് സിലിണ്ടറിന് തലയ്‌ക്കടിച്ച് യുവാവ് കൊലപ്പെടുത്തിയത്. ഡൽഹി ഗുലാബി ബാഗിൽ ചൊവ്വാഴ്ചയാണ് സംഭവം. പോലീസ് എത്തുമ്പോൾ കിടക്കയിൽ മൃതദേഹത്തിനരികിൽ വെള്ളവും കുടിച്ചുകൊണ്ടിരിക്കുയായിരുന്നു പ്രതി. മുകേഷ് താക്കൂർ എന്ന 25-കാരനാണ് പ്രതി.
പ്രതാപ് നഗറിൽ രണ്ടുപേരും തമ്മിൽ തർക്കമുണ്ടാവുകയും ഒരാൾ മറ്റൊരാളുടെ തലയടിച്ച് പൊട്ടിച്ചെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. പോലീസെത്തുമ്പോൾ കൗമരക്കാരൻ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. ഹരിയാന സ്വദേശിയാണ് മരിച്ച 17-കാരൻ.
മുകേഷിന്റെ ഭാര്യയാണ് 17-കാരനെ ശനിയാഴ്ച വീട്ടിലേക്ക് കൊണ്ടുവന്നത്. ഇരുരും അടുത്ത് ഇടപഴകുന്നത് ശ്രദ്ധിച്ച മുകേഷ് രണ്ടുപേരെയും കിടപ്പറയിൽ ഒരുമിച്ച് കണ്ടെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും പറയുന്നു.
ചൊവ്വാഴ്ച രാവിലെ ഭാര്യ ജോലിക്ക് പോകാൻ കാത്തിരുന്ന മുകേഷ് ഉറങ്ങിക്കിടന്ന 17-കാരന്റെ തലയ്‌ക്ക് സിലിണ്ടറിന് അടിക്കുകയായിരുന്നു. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.