രണ്ട് മാസത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത് 45 തവണ; മരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യം കുടുംബത്തിലുള്ളവരെയെല്ലാം കൊല്ലാൻ അമ്മ; വിഷക്കായ കലർത്തി ലഡുവുണ്ടാക്കി വീട്ടുകാർക്ക് നൽകി; ബോധരഹിതരായ അമ്മയെയും സഹോദരങ്ങളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 25കാരൻ

Update: 2026-01-06 11:38 GMT

ന്യൂഡൽഹി: അമ്മയെയും രണ്ട് സഹോദരങ്ങളെയും 25കാരൻ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊലപാതകത്തിന് ശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം. അമ്മ കവിത (46), സഹോദരി മേഘ്ന (24), സഹോദരൻ മുകുൾ (14) എന്നിവരാണ് കൊല്ലപ്പെട്ടത്. 25 വയസ്സുകാരനായ യശ്ബീർ സിംഗ് ആണ് കുറ്റം സമ്മതിച്ച് പോലീസ് സ്റ്റേഷനിലെത്തിയത്

സാമ്പത്തിക പ്രതിസന്ധിയും കുടുംബപരമായ തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇയാളുടെ മൊഴി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നും 2.00നും ഇടയിലാണ് കൃത്യം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യമുനാ തീരത്തുനിന്ന് ശേഖരിച്ച ഉമ്മത്തിന്റെ വിത്തുകൾ മാവിലും പഞ്ചസാരയിലും കലർത്തി ലഡു ഉണ്ടാക്കി വീട്ടുകാർക്ക് നൽകിയ ശേഷമാണ് കൊലപാതകം നടത്തിയത്. ലഡു കഴിച്ച് ബോധരഹിതരായ മൂവരെയും ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യശ്ബീർ പോലീസിനോട് വെളിപ്പെടുത്തി.

കീഴടങ്ങിയ ശേഷം പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീട്ടിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന യശ്ബീർ കഴിഞ്ഞ ആറുമാസമായി തൊഴിൽരഹിതനായിരുന്നു. ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമായി. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് ഇയാളുടെ പിതാവ് ഹരിയാനയിൽ ഒറ്റയ്ക്കാണ് താമസം. തനിക്ക് 1.5 കോടിയുടെ ഇൻഷുറൻസ് പോളിസിയുണ്ടായിരുന്നെന്നും, കഴിഞ്ഞ രണ്ട് മാസത്തിനിടെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചും മറ്റും 45 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും യശ്ബീർ പോലീസിനോട് മൊഴി നൽകി.

'നീ മരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം കുടുംബത്തിലുള്ളവരെയെല്ലാം കൊന്നിട്ട് ബാക്കിയുള്ളതൊക്കെ നേരിടൂ' എന്ന് അമ്മ തർക്കത്തിനിടെ പറഞ്ഞതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പ്രതി പോലീസിനോട് പറഞ്ഞു.യശ്ബീർ ഒഴികെ കൊല്ലപ്പെട്ടവരെല്ലാവരും ദൈവവിശ്വാസികളായിരുന്നെന്നും ദിവസവും ക്ഷേത്രത്തിൽ പോയിരുന്നുവെന്നും അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ഫൊറൻസിക് വിദഗ്‌ധർ തെളിവുകൾ ശേഖരിച്ചു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതി നൽകുന്ന മൊഴികൾ പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തിലും സമയത്തിലും കൂടുതൽ വ്യക്തത വരൂ എന്നും പോലീസ് അറിയിച്ചു.ൽ വ്യക്തത വരൂ എന്നും പോലീസ് അറിയിച്ചു.

Tags:    

Similar News