പണത്തെച്ചൊല്ലി നിരന്തരം തർക്കം; കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ലോഹപ്പെട്ടിയിലാക്കി കത്തിച്ചു; അവശിഷ്ടങ്ങൾ നദിയിൽ തള്ളാൻ മകനെയും കൂട്ടി, വാഹനം വാടകയ്‌ക്കെടുത്തു; മുൻ റെയിൽവേ ഉദ്യോഗസ്ഥൻ വലയിലായത് ഡ്രൈവർക്ക് തോന്നിയ സംശയത്തിൽ

Update: 2026-01-18 16:38 GMT

ഝാൻസി: ഝാൻസി: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ മുൻ റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ലോഹപ്പെട്ടിയിലാക്കി കത്തിച്ചശേഷം നദിയിൽ തള്ളാൻ ശ്രമിക്കുകയായിരുന്നു. രണ്ട് ഭാര്യമാരുള്ള രാം സിങ് എന്നയാളാണ് കാമുകി പ്രീതിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ പിടിയിലായത്. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ജനുവരി എട്ടിനാണ് പ്രീതിയെ രാം സിങ് കൊലപ്പെടുത്തിയത്. പ്രീതി രാം സിങ്ങിനോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരമുണ്ടായിരുന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിനുശേഷം പ്രീതിയുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി രാം സിങ് ഒളിപ്പിച്ചു. പിന്നീട് വലിയൊരു ലോഹപ്പെട്ടി വാങ്ങി മൃതദേഹം അതിനുള്ളിലാക്കി തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്.

ബ്രാഹ്മണഗറിൽ നിന്ന് മിനർവ ചൗക്കിലേക്ക് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്ത റാം സിംഗ്, ഒരു നീലപ്പെട്ടി ഓട്ടോയിൽ വെക്കുകയായിരുന്നു. എന്നാൽ പെട്ടി കണ്ട ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നി. മിനർവ ചൗക്കിൽ എത്തുന്നതിന് മുൻപ് റാം സിംഗ് ഓട്ടോ നിർത്തി പെട്ടി ഇറക്കിവെച്ച് സ്ഥലംവിട്ടു. തുടർന്ന് ഓട്ടോ ഡ്രൈവർ മിനർവ ചൗക്കിലെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് നവാബാദ് പോലീസ് സ്റ്റേഷനിലെയും സിറ്റി കോത്‌വാലി പോലീസിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെട്ടി പരിശോധിച്ചപ്പോൾ സ്ത്രീയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങളും ചാരവും കണ്ടെത്തുകയായിരുന്നു.

Tags:    

Similar News