രണ്ട് മാസം പ്രായമായ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതില്‍ അസ്വസ്ഥത, മുത്തശി കുപ്പിപാല്‍ എടുക്കാന്‍ പോയ തക്കത്തില്‍ കുഞ്ഞിനെ ചുമരില്‍ എറിഞ്ഞ് കൊന്നത് അമ്മ; മകളെ രക്ഷിക്കാന്‍ കഥ മെനഞ്ഞ് അച്ഛന്‍: മുത്തശിയോടൊപ്പം കാണാതായ നവജാത ശിശുവിന്റെ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത് ഇങ്ങനെ
നെടുങ്കണ്ടം(ഇടുക്കി): ഉടുമ്പന്‍ചോലയ്ക്കടുത്ത് ചെമ്മണ്ണാറില്‍ നവജാതശിശു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതാകമെന്ന് പോലീസ് കണ്ടെത്തി. മുത്തശ്ശിയോടൊപ്പം കുഞ്ഞിനെ കാണാതെ ആകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ മൃതദേഹം വീടിന്റെ അടുത്തുള്ള കെട്ടിടത്തില്‍ നിന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു, ചിഞ്ചുവിന്റെ മാതാപിതാക്കളായ ഫിലോമിന, സലോമോന്‍ എന്നീവരെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ കുഞ്ഞ് കരഞ്ഞപ്പോള്‍ ഭിന്നശേഷിക്കാരിയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് എറിഞ്ഞതാണ് മരണ കാരണമായത്.
ഓഗസ്റ്റ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തിനുശേഷമാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. പ്രസവത്തെ തുടര്‍ന്ന് ചിഞ്ചുവിന്റെ വീട്ടിലായിരുന്നു. ചിഞ്ചുവും കുഞ്ഞും അമ്മയും ഒരേ മുറിയിലാണ് കിടന്നത്. സംഭവം നടന്ന ദിവസം ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് മുത്തച്ഛന്‍ സലോമോനാണ് നാട്ടുകാരെ അറിയിക്കുന്നത്.
തുടര്‍ന്ന് നടത്തില തിരച്ചിലില്‍ 59 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ വീട്ടില്‍നിന്ന് 300 മീറ്റര്‍ മാറി ഒഴിഞ്ഞ പുരയിടത്തില്‍ മരിച്ചനിലയിലും ചിഞ്ചുവിന്റെ അമ്മ ഫിലോമിനയെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. മരിച്ചുപോയ അയല്‍വാസി വിളിച്ചതിനെത്തുടര്‍ന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്ന് ഫിലോമിന പറഞ്ഞിരുന്നു. ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞതിനെത്തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. സംശയം തോന്നിയ പോലീസ് ഫിലോമിനയെ കോലഞ്ചേരിയില്‍നിന്ന് ഡിസ്ചാര്‍ജുചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. അവിടെവെച്ചാണ്, മാനസികാസ്വാസ്ഥ്യമില്ലെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് മൂവരെയും പലതവണ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവം ദിവസം രാത്രികുഞ്ഞ് വിശന്നു കരഞ്ഞപ്പോള്‍ കുപ്പിപ്പാല്‍ എടുക്കാനായി ഫിലോമിന അടുക്കളയിലേക്ക് പോയി. കരച്ചില്‍ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു.
കുഞ്ഞിന് അനക്കമില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്ന് മകളെ രക്ഷിക്കാന്‍ ജാന്‍സിയും ഭര്‍ത്താവും ചേര്‍ന്നാണ് ഇത്തരത്തിലൊരു കഥ മെനഞ്ഞത്. ഉടുമ്പന്‍ചോല പൊലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് മൂവരും കുറ്റം സമ്മതിച്ചത്. അറസ്റ്റിലായ മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.