സഹോദരിയെ സംശയ രോഗത്തില്‍ മര്‍ദ്ദിച്ച് അവശാനാക്കിയ ഭര്‍ത്താവ്; ചോദിക്കാനെത്തിയ ഭാര്യാ സഹോദരനെ വീണ്ടും വെല്ലുവിളിച്ച റിയാസ്; ക്രിക്കറ്റ് സ്റ്റംപിന് അടിച്ചു കൊന്ന് പ്രതികാരം; അരൂക്കുറ്റിയെ ഞെട്ടിച്ച് കൊലപാതകം; റനീഷും അച്ഛന്‍ നാസറും അറസ്റ്റില്‍

Update: 2024-12-26 04:54 GMT

ആലപ്പുഴ: ആലപ്പുഴയിലെ അരൂക്കുറ്റിയില്‍ യുവാവ് സഹോദരീ ഭര്‍ത്താവിനെ അടിച്ചും കുത്തിയും കൊന്നത് അതിക്രൂരമായി. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചക്കാലനികര്‍ത്ത് റിയാസാണ് (36) മരിച്ചത്. സംഭവത്തില്‍ റിയാസിന്റെ ഭാര്യാ സഹോദരന്‍ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാര്‍ഡ് അരങ്കശേരി റനീഷ് (36), പിതാവ് നാസര്‍ (60) എന്നിവരെ പൂച്ചാക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംശയ രോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക സൂചന.

മരിച്ച റിയാസും ഭാര്യ റനീഷയും തമ്മില്‍ വഴക്കും റനീഷയെ മര്‍ദിക്കലും പതിവായിരുന്നു. ഇന്നലെ രാത്രിയും വഴക്കും മര്‍ദനവും ഉണ്ടായിരുന്നു. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ വീട്ടിലെത്തിയ റിയാസിനോടു റനീഷും നാസറും എത്തി കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ തര്‍ക്കമായപ്പോള്‍ ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് റിയാസിനെ റനീഷ് മര്‍ദിച്ചു. നാസറും ഒപ്പമുണ്ടായിരുന്നു. മര്‍ദിച്ചതിനു ശേഷം പിന്‍വാങ്ങിയ ഇവരെ റിയാസ് വീണ്ടും വെല്ലുവിളിച്ചു. ഇതോടെ റിയാസിനെ കൂടുതല്‍ മര്‍ദിക്കുകയും റനീഷിന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കാലൊടിയുംവിധം കുത്തുകയുമായിരുന്നു.

സ്‌ട്രോക് ബാധിച്ചയാളാണ് സുഹൃത്ത് നിബു. സംഭവ സമയം നിബു വീടിനകത്തായിരുന്നു. ഇയാള്‍ വീടിനു മുന്നിലേക്കു നടന്നെത്തിയശേഷം നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

Tags:    

Similar News