വിവാഹ വാര്‍ഷികത്തിന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിരുന്നൊരുക്കി; പാര്‍ട്ടിക്കുശേഷം ദമ്പതികള്‍ ജീവനൊടുക്കി; സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് കണ്ട് മരണവിവരമറിഞ്ഞത് ബന്ധുക്കള്‍; വിവാഹ വസ്ത്രത്തില്‍ പൊതിഞ്ഞ് പൂക്കള്‍ വിതറിയ നിലയില്‍ മൃതദേഹം

വിവാഹ വാര്‍ഷിക പാര്‍ട്ടിക്കുശേഷം ദമ്പതികള്‍ ജീവനൊടുക്കി

Update: 2025-01-08 13:02 GMT

നാഗ്പൂര്‍: സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹ വാര്‍ഷിക പാര്‍ട്ടി നടത്തിയതിനുശേഷം അര്‍ദ്ധരാത്രിയോടെ ദമ്പതികള്‍ ജീവനൊടുക്കി. നാഗ്പൂര്‍ മാര്‍ട്ടിന്‍ നഗര്‍ സ്വദേശികളായ അമ്പത്തേഴുകാരന്‍ ജെറില്‍ ഡാംസണ്‍, ഭാര്യ നാല്‍പ്പത്താറുകാരി ആനി എന്നിവരെയാണ് ഇരുപത്തിയാറാം വിവാഹ വാര്‍ഷികാഘോഷങ്ങള്‍ക്ക് ശേഷം വീടിനുള്ളില്‍ മരിച്ചനിലയല്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസിന്റെ നിഗമനം.

ആനിയുടെ മൃതദേഹം വീട്ടിനുളളിലെ കട്ടിലില്‍ വിവാഹവസ്ത്രം ധരിച്ച നിലയിലായിരുന്നു. മൃതദേഹത്തില്‍ വെളുത്ത പൂക്കള്‍ വിതറുകയും ചെയ്തിരുന്നു. ജെറിലിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആനിയെ കൊലപ്പെടുത്തിയശേഷം ജെറില്‍ ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.


വിവാഹ വാര്‍ഷികത്തിന് അണിഞ്ഞ വസ്ത്രം പോലും മാറാതെ ഡ്രോയിംഗ് റൂമിലെ കട്ടിലിലാണ് ആനിന്റെ മൃതദേഹം കണ്ടെത്തിയത്. ആനിന്റെ മൃതദേഹം പൂക്കളാല്‍ മൂടപ്പെട്ടിരുന്നു. അതേ സമയം ജെറിലിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം വാര്‍ഷികാഘോഷത്തിന്റെ ഫോട്ടോകളോടൊപ്പം ഒരു ആത്മഹത്യാക്കുറിപ്പെന്ന് തോന്നിക്കുന്ന കുറിപ്പുള്‍പ്പെടെയാണ് ദമ്പതികള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അതേ സമയം ദമ്പതികള്‍ ആത്മഹത്യ ചെയ്യാനുള്ള മരണകാരണം വ്യക്തമല്ല. ആദ്യം ആന്‍ തൂങ്ങി മരിച്ച ശേഷം ഭര്‍ത്താവ് മൃതദേഹം കെട്ടഴിച്ച് കട്ടിലില്‍ കിടത്തുകയായിരുന്നുവെന്നും പൂക്കള്‍ ചുറ്റും വച്ച് അടുത്തതായി തന്റെ ഊഴം തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദമ്പതികളുടെ അന്ത്യാഭിലാഷം പോലെത്തന്നെ കൈകോര്‍ത്ത് ഒരു ശവപ്പെട്ടിയിലാണ് ഇരുവരെയും ജരിപത്ക കത്തോലിക്കാ സെമിത്തേരിയില്‍ അടക്കം ചെയ്തത്. പുലര്‍ച്ചെയാണ് ദമ്പതികളുടെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ് ബന്ധുക്കള്‍ ഉള്‍പ്പെടെ കാണുന്നത്.

മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ അനൗപചാരിക വില്‍പ്പത്രവും സോഷ്യല്‍ മീഡിയ സ്റ്റാറ്റസും ഉള്‍പ്പെടെ രണ്ട് ആത്മഹത്യാകുറിപ്പുകള്‍ ഇവര്‍ സോഷ്യല്‍മീഡിയയില്‍ അപ്ലോഡുചെയ്തിട്ടുണ്ട്. തങ്ങളുടെ മരണത്തില്‍ മറ്റാരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

തങ്ങളുടെ സ്വത്തുക്കള്‍ ഒരു പ്രശ്‌നവുമില്ലാതെ വിതരണം ചെയ്യണമെന്നും കുറിപ്പില്‍ ഇവര്‍ മുതിര്‍ന്ന ബന്ധുക്കളോട് ആവശ്യപ്പെടുന്നുണ്ട്. പൊലീസ് നടപടികള്‍ക്ക് ശേഷം ഇവരുടെ ആഗ്രഹപ്രകാരം ഒരേ ശവപ്പെട്ടിയില്‍ ഒന്നിച്ച് സംസ്‌കരിച്ചു. ആനിയുടെ സോഷ്യല്‍മീഡിയ സ്റ്റാറ്റസ് കണ്ട ഒരു ബന്ധുവാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. ബന്ധുക്കള്‍ എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊവിഡിന് മുന്‍പ് ജെറില്‍ പ്രമുഖ ഹോട്ടലുകളില്‍ ഷെഫായി ജോലിനോക്കിയിരുന്നു. കൊവിഡിനുശേഷം ആവശ്യക്കാര്‍ക്ക് പലിശയ്ക്ക് പണം നല്‍കി വരികയായിരുന്നു. വീട്ടമ്മയായിരുന്നു ആനി.

Tags:    

Similar News