വിമാനം പറത്താൻ ഷിഫ്റ്റ് അനുസരിച്ചെത്തി; സ്വഭാവത്തിൽ പന്തികേട്; എല്ലാവരും ശ്രദ്ധിച്ചു; നടക്കുമ്പോൾ കാല് നിലത്ത് ഉറയ്ക്കുന്നില്ല; സ്ഥലബോധമില്ലാതെയുള്ള പെരുമാറ്റം; എത്തിയത് വെള്ളമടിച്ച് ഫിറ്റായി; കൈയ്യോടെ പൊക്കി സുരക്ഷാ ഉദ്യോഗസ്ഥർ; മദ്യപിച്ച് കോക്പിറ്റിലെത്തിയ പൈലറ്റിന് സംഭവിച്ചത്!

Update: 2025-01-17 10:12 GMT

ജോർജ്ജിയ: വിമാനം വളരെ കൃത്യതയോടും ബോധത്തോടുമാണ് നിയന്ത്രിക്കേണ്ടത്. വിമാനത്തിനുള്ളിൽ എല്ലാവരുടെയും ജീവൻ പൈലറ്റിന്റെ കൈയിലാണ്. അതേസമയം, പൈലറ്റ് അശ്രദ്ധയായി പെരുമാറിയാൽ എങ്ങനെയിരിക്കും. ഇപ്പോൾ അങ്ങനെയൊരു സംഭവമാണ് ജോർജ്ജിയയിൽ നടന്നിരിക്കുന്നത്'

മദ്യപിച്ച് ഫിറ്റായി കാല് പോലും നിലത്തുറയ്ക്കാത്ത രീതിയിൽ യാത്രാവിമാനം പറത്താൻ എത്തിയ പൈലറ്റ് അറസ്റ്റിൽ. അമേരിക്കയിലെ ജോർജ്ജിയയിലാണ് സംഭവം നടന്നത്. ജോർജ്ജിയയിൽ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ പൈലറ്റാണ് വെള്ളമടിച്ച് ഫിറ്റായി എത്തിയത്. പൈലറ്റിനെ എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതിന് പിന്നാലെ മണിക്കൂറുകളാണ് വിമാനം വൈകിയത്.

സൌത്ത് വെസ്റ്റ് എയർലൈനിന്റെ 52 വയസുള്ള പൈലറ്റ് ഡേവിഡ് ആഷസോപ് ആണ് ബുധനാഴ്ച പിടിയിലായത്. മദ്യം മണക്കുന്ന രീതിയിൽ എത്തിയ പൈലറ്റിനെ വൈദ്യ പരിശോധന അടക്കമുള്ളവയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാളെ ജോലിയിൽ നിന്ന് നീക്കിയതായും യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളിൽ ക്ഷമാപണം നടത്തുന്നതായും സൈത്ത് വെസ്റ്റ് എയർലൈൻ പ്രതികരിച്ചു. പുലർച്ചെ 6.05ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന് പുതിയ പൈലറ്റിനെ എത്തിച്ച് വൈകിയാണ് സർവ്വീസ് നടത്തിയത്.

വൈദ്യ പരിശോധനയ്ക്ക് പിന്നാലെ വിമാനത്തിന്റെ പ്രീ ഫൈറ്റ് പരിശോധനകൾ നടത്തുന്നതിനിടെയാണ് പൈലറ്റ് അറസ്റ്റിലായത്. ജെറ്റ് ബ്രിഡ്ജിൽ വച്ച് നടത്തിയ പരിശോധനയിൽ പരാജയപ്പെട്ട ശേഷം രക്ത പരിശോധനയ്ക്ക് വിസമ്മതിച്ചാണ് പൈലറ്റ് കോക്പിറ്റിൽ എത്തിയത്. രാത്രിയിൽ ഏതാനും ബിയർ മാത്രമാണ് കുടിച്ചതെന്നാണ് പൈലറ്റ് വിശദമാക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ പേപ്പറുകളിൽ ഒപ്പിടാൻ പോലും സാധിക്കാതിരുന്ന പൈലറ്റിനെ കോക്പിറ്റിൽ നിന്ന് ഇറക്കിയ ശേഷം പിടികൂടുകയായിരുന്നു.

Similar News