ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികള്‍ ഉപദ്രവിച്ചതായി പരാതി; എതിർക്കാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണിട്ടും ക്രൂരത നിർത്തിയില്ല; വസ്ത്രം ഊരി മാറ്റി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ്; സംഭവം പാലായിൽ

Update: 2025-01-17 07:08 GMT

കോട്ടയം: കോട്ടയം പാലായിൽ വിദ്യാർത്ഥിക്കെതിരെ സഹപാഠികളുടെ ക്രൂരത. പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ്സിലുള്ള മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഉപദ്രവിച്ചുവെന്നാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. തുടർന്ന് വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നു. ശേഷം ബലമായി വസ്ത്രങ്ങള്‍ ഊരി മാറ്റി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സ്കൂളിലെ ഏഴു വിദ്യാർത്ഥികള്‍ ചേര്‍ന്നാണ് സഹപാഠിയായ വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. വിദ്യാർത്ഥികൾക്ക് എതിരെ അക്രമത്തിനു ഇരയായ വിദ്യാർത്ഥി സ്കൂളിലും പരാതി നൽകിയിട്ടുണ്ട്.

Similar News