ലൈംഗിക ആരോപണം നേരിട്ട അധ്യാപകന്‍ തുടരുന്നതില്‍ സ്‌കൂളിലെ രക്ഷിതാക്കള്‍ക്ക് ആശങ്ക; ഡിവൈഎഫ്‌ഐ നേതാവ് സുജിത് കൊടക്കാടന് ജോലിയിലും വിലക്ക്; ദീര്‍ഘകാല അവധിയില്‍ പോകാന്‍ നിര്‍ദേശം; സ്‌കൂള്‍ അധികൃതര്‍ വിശദീകരണം തേടും

ഡിവൈഎഫ്‌ഐ നേതാവ് സുജിത് കൊടക്കാടന് ജോലിയിലും വിലക്ക്

Update: 2025-01-28 12:43 GMT

കാസര്‍കോട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ച ഡിവൈഎഫ്ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ അധ്യാപകന്‍ സുജിത്ത് കൊടക്കാടിന് സ്‌കൂളില്‍ വിലക്ക് ഏര്‍പ്പെടുത്തി.

അദ്ധ്യാപകനായ സുജിത്തിനോട് ദീര്‍ഘകാല അവധിയില്‍ പോകാന്‍ മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കി. ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂള്‍ മാനേജ്‌മെന്റ് ആണ് സുജിത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. യുവതികളുടെ ആരോപണം സംബന്ധിച്ച് സുജിത്തിനോട് വിശദീകരണം തേടും. രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടി.

സിപിഎം ഏരിയാകമ്മിറ്റി അംഗവും, ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ സുജിത് കൊടക്കാടിനെ പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. നേരത്തെ സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സമൂഹമാധ്യമത്തില്‍ യുവതി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനാണ് സുജിത്ത്. പ്രത്യേകിച്ചും പുസ്തക നിരൂപണങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് ഇയാള്‍ ചെയ്തിരുന്നത്.

അധ്യാപകന്‍, എഴുത്തുകാരന്‍, വ്ളോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുജിത്ത് കൊടക്കാട്. കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പീഡന ആരോപണ പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയില്‍ ബുദ്ധിജീവി പരിവേഷമുള്ള ഇയാള്‍ക്കെതിരെ നിരവധി യുവതികളാണ് പരസ്യമായി രംഗത്ത് വന്നത്.

Tags:    

Similar News