ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയതിന് മര്‍ദ്ദനം; ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചതിന് കാരണം ഹൃദയാഘാതം; മാനസിക സംഘര്‍ഷം പ്രത്യാഘാതത്തിലേക്ക് നയിച്ചുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍; ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി; നരഹത്യാകുറ്റം ചുമത്തി
ഓട്ടോ ഡ്രൈവറുടെ മരണം: ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി
മലപ്പുറം: ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് മര്‍ദിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ തിരൂര്‍ - മഞ്ചേരി റൂട്ടിലോടുന്ന പി.ടി.ബി ബസിലെ മൂന്ന് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഷാദ്, സിജു, സുജീഷ് എന്നിവര്‍ക്കെതിരെ നഹരത്യകുറ്റം ചുമത്തിയിട്ടുണ്ട്.
മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തിന് പിന്നാലെയുണ്ടായ മാനസിക സംഘര്‍ഷം ഹൃദയാഘാതത്തിന് വഴിവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ രാവിലെ 10.30ഓടെ വടക്കേമണ്ണയില്‍വെച്ചായിരുന്നു സംഭവം. വടക്കേമണ്ണയില്‍ വെച്ച് രണ്ടുയാത്രക്കര്‍ കൈകാണിച്ച് ഓട്ടോയില്‍ കയറി. ഇതോടെ ബസ് പിന്തുടര്‍ന്നെത്തി ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ക്രൂര മര്‍ദനമേറ്റ ലത്തീഫ് സ്വയം ഓട്ടോ ഓടിച്ച് ആശുപത്രിയിലെത്തിയെങ്കിലും ഉടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ബസ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയതിന് വടക്കേമണ്ണയില്‍ വെച്ച് ഇവര്‍ അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ വച്ച് ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചു.
ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘര്‍ഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.