ഓടുന്ന ഓട്ടോയില്‍ നിന്ന് ഡ്രൈവറെ വലിച്ചു താഴെയിട്ട സംഭവം; കുമളിയിലെ വനപാലകനെതിരേ കേസ് എടുത്ത് പോലീസ്; പ്രശ്നം ഉണ്ടാക്കിയ സക്കീര്‍ ഹുസൈന്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ആള്‍
കുമളി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും യാത്രക്കാരനെ വലിച്ചു താഴെയിട്ട സംഭവവുമായി ബന്ധപ്പെട്ട് വനപാലകനെതിരെ നടപടിയുമായി പൊലീസ്. കഴിഞ്ഞ ദിവസമാണ് നടപടിക്ക് ആധാരമായ സംഭവം. തേക്കടി ചെക്ക് പോസ്റ്റിനു സമീപത്തായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ്രൈഡവറെ വലിച്ച് പുറത്തിട്ട് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സക്കീര്‍ ഹുസൈനെതിരെയാണ് താമരക്കണ്ടം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുമളി പൊലീസ് കേസ് എടുത്തത്.
സക്കീര്‍ ഹുസൈനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് സസ്പെന്‍ഷനു ശേഷം ഇയാള്‍ ഇവിടേക്ക് തന്നെ തിരികെ പ്രവേശിച്ചത്. അതെ സമയം ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും കൈ കാണിച്ചിട്ട് വാഹനം നിര്‍ത്താതെ പോയി എന്നാണ് പനപാലകന്‍ പറയുന്നത്. ഓടുന്ന ഓട്ടോയില്‍ നിന്നായി സക്കീര്‍ ഹുസൈന്‍ ഓട്ടോ ഡ്രൈവറെ വലിച്ച് താഴേക്കിടുന്നത്. തലയിടിച്ചാണ് ഓട്ടോ ഡ്രൈവര്‍ വീണത്. പിന്നാലെ നിയന്ത്രണം വിട്ട ഓട്ടോ ഒരു കടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു വനപാലകനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.