വീട്ടിലിരുന്ന് ടെലഗ്രാം വഴി ഓണ്‍ലൈന്‍ ജോലി ചെയ്ത് പണമുണ്ടാക്കാം; ചെറിയ തുകയ്ക്ക് ചെറില ലാഭം നല്‍കി വിശ്വാസം പിടിച്ചു പറ്റി; ഒടുവില്‍ ഷൊര്‍ണൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ: മലപ്പുറം സ്വദേശിയായ 23കാരന്‍ അറസ്റ്റില്‍
ഷൊര്‍ണൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ: മലപ്പുറം സ്വദേശിയായ 23കാരന്‍ അറസ്റ്റില്‍
പാലക്കാട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ഷൊര്‍ണൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 23 വയസ്സുകാരന്‍ മുഹമ്മദ് റഷാദിനെയാണ് പാലക്കാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഷൊര്‍ണൂബര്‍ സ്വദേശിനിയില്‍ നിന്നും പണം തട്ടിയത്.
2024 ജനുവരി മാസത്തില്‍ പരാതിക്കാരിയെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. വാട്‌സാപ്പ് വഴിയും, ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് 10,01,000 രൂപയാണ് തട്ടിയെടത്തത്. തട്ടിപ്പുകാര്‍ ടെലഗ്രാം വഴി നല്‍കിയ ലിങ്കില്‍ കയറി പരാതിക്കാരി പാട് ടൈം ജോലി ചെയ്യുകയും, തട്ടിപ്പുകാരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ചെറിയ തുകകള്‍ നിക്ഷേപിച്ച് ചെറിയ ലാഭം നല്‍കി വിശ്വാസം നേടിയെടുത്ത് പിന്നീട് ഭീമമായ തുക ഡെപ്പോസിറ്റ് ചെയ്യിച്ച് മുഴുവന്‍ തുകയും തട്ടിയെടുക്കുകയാണ് ഉണ്ടായത്.
പരാതി ലഭിച്ച ശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്ത്രീക്ക് നഷ്ടപ്പെട്ട തുകയില്‍ നിന്നും 3,89,000 രൂപ പ്രതിയുടെ കരുവാരക്കുണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ പേരില്‍ ഹരിയാന, കര്‍ണ്ണാടക, തെലങ്കാന, ഒഡീഷ, തമിഴ്‌നാട്, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 10 പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.