ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും; പോലീസ് മേധാവിയ്ക്ക് ലഭിച്ച ആറു പരാതികളും ഗുരുതര കുറ്റകൃത്യം; ഇരകളാക്കപ്പെട്ടവര്‍ പരാതി നല്‍കാതിരിക്കാന്‍ പോലീസ് എന്തു ചെയ്യും? അന്വേഷണത്തില്‍ അവ്യക്തതകള്‍ മാത്രം

Update: 2025-08-29 02:41 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള പരാതികള്‍ അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് പ്രത്യേകസംഘം ആരോപണങ്ങളെല്ലാം വിശദമായി പരിശോധിക്കും. സൈബര്‍ വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധന്‍, വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടാകും. ഇവരുടെ നേതൃത്വത്തില്‍ അതിജീവിതകളുടെ വിശദമായ മൊഴിയെടുക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് മേല്‍നോട്ടം വഹിക്കും. പൊലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികള്‍ പരിശോധിച്ചപ്പോള്‍ ഗുരുതര കുറ്റകൃത്യങ്ങളാണെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. ഇവരെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. രാഹുലിനെതിരെ ആരോപണമുന്നയിച്ച മറ്റ് രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്താനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. ഇരകളാക്കപ്പെട്ടവര്‍ പരാതി നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കുന്നതെന്ന് ദേശാഭിമാനി പറയുന്നു. അതിജീവിതകള്‍ മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരമെന്നും അവര്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് രാഹുലിനെയും അന്വേഷക സംഘം ചോദ്യം ചെയ്യും. അതിനിടെ ഇരകള്‍ മൊഴി നല്‍കിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യവും ക്രൈംബ്രാഞ്ചിന് മുന്നിലുണഅട്.

വാട്‌സാപ്, ടെലഗ്രാം ആപ്പുകളിലെ ചാറ്റുകള്‍ വീണ്ടെടുക്കാനും ക്രൈംബ്രാഞ്ച് ശ്രമിക്കും. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങള്‍ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്കിടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്. അതിനിടെ എം.എല്‍.എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു രംഗത്തു വന്നു. രൂക്ഷമായ വിമര്‍ശനമാണ് അവര്‍ ഉയര്‍ത്തിയത്. ഇത് ദേശീയ തലത്തിലും ചര്‍ച്ചയായിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രമായില്ല. എം.എല്‍.എ സ്ഥാനത്ത് നിന്ന് അടിയന്തമായി നീക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടത്തിയവരെ ഈ ചുമതലയില്‍ ഇരുത്തുന്നത് ശരിയല്ലെന്നും ഖുശ്ബു പറഞ്ഞു. രാഹുല്‍ ഗാന്ധി കേള്‍ക്കാനായി പറയുകയാണ്. താങ്കളും രാഹുല്‍. ഇവിടെയുള്ളതും രാഹുല്‍. ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ ഒരു ജോലിയും ചെയ്യുന്നില്ല. ഇവിടെയുള്ള രാഹുലാണെങ്കില്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു. രണ്ട് രാഹുല്‍മാരോടും ചോദിക്കുകയാണ്. മനസാക്ഷിയുണ്ടോ? ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ പറയുന്നത് താന്‍ ശിവഭക്തനെന്നാണ്. എപ്പോഴാണ് ശിവഭക്തി വരുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോഴാണ് അത്തരത്തില്‍ ശിവഭക്തി വരുന്നത്. ഡല്‍ഹിയിലെ രാഹുലിനും ഇവിടത്തെ രാഹുലിനും എന്ത് വ്യത്യാസമാണുള്ളതെന്ന് എനിക്കറിയില്ല. പവര്‍ കൈയില്‍ വരുമ്പോള്‍ ആരെയും കൈപ്പിടിയില്‍ ഒതുക്കാം എന്നാണ് കരുതുന്നത്', ഖുശ്ബു പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ ബി.ജെ.പി വിജയിക്കും എന്നതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് രാജിവെപ്പിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു. . പാലക്കാട് ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ഖുശ്ബുവിന്റെ പരാമര്‍ശം.

Tags:    

Similar News