മൂത്ത സഹോദരിയെ മര്‍ദ്ദിച്ച് അവശയാക്കിയതിനുശേഷം 19 കാരിയോട് ക്രൂരത; തിരുവണ്ണാമലയില്‍ 19കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു

Update: 2025-10-02 05:43 GMT

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ 19കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. വാഹനപരിശോധനയ്ക്കിടെ ഇവര്‍ ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ ചേച്ചിയുടെ മുന്നില്‍ വെച്ചാണ് ബാലത്സംഗം ചെയ്യുകയായിരുന്നു. തിരുവണ്ണാമലൈ വിഴുപ്പുറം ബൈപാസിന് സമീപം ഏന്താള്‍ ഗ്രാമത്തില്‍ വച്ചാണ് പൊലീസുകാര്‍ വേട്ടക്കാരായ കൊടുംക്രൂരത.

ഏന്തള്‍ ചെക് പോസ്റ്റിനോട് ചേര്‍ന്നാണ് സംഭവം. ചേച്ചിയെ മര്‍ദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പുലര്‍ച്ചയോടെ യുവതിയെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ കണ്ടെത്തിയത്. തിരുവണ്ണാമലൈ ക്ഷേത്രപരിസരത്തെ വഴിയോരക്കടയിലേക്ക്, ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് പഴങ്ങളുമായി സഹോദരിമാര്‍ മിനി ട്രക്കില്‍ വരുമ്പോഴാണ് സംഭവം.

പുലര്‍ച്ചെ ഒരു മണിക്ക് ഏന്താളിലെത്തിയപ്പോള്‍ രേഖകള്‍ പരിശോധിക്കാനെന്ന പേരില്‍ വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ സുന്ദറും സുരേഷ് രാജും പെണ്‍കുട്ടികളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷമായിരുന്നു ക്രൂരത. മൂത്ത സഹോദരിയെ മര്‍ദ്ദിച്ച് അവശയാക്കിയതിനുശേഷം 19 കാരിയോട് ക്രൂരത കാട്ടുകയായിരുന്നു.

ഏറെ സമയത്തിന് ശേഷം പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിന് ഇറങ്ങിയ മൂത്ത സഹോദരി, പെണ്‍കുട്ടിയെ ബൈപാസിന് സമീപം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തിരുവണ്ണാമലൈ വനിതാ പൊലീസ് സ്റ്റേഷനില്‍ വിവരം കൈമാറി.

തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്കൊടവില്‍ സുന്ദറിനെയും സുരേഷിനെയും പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. തമിഴ് നാട് പോലീസിന് നാണക്കേടായി ഇത് മാറുകയും ചെയ്തു.

Similar News