ഇരുപതും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; അരുംകൊലയുടെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിംഗിലൂടെ പുറത്തുവിട്ട് ഘാതകര്‍; സെല്‍ ഫോണുകള്‍ ട്രാക്ക് ചെയ്‌തെത്തിയ പോലീസ് കണ്ടത് വീടിന്റെ പിന്‍മുറ്റത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍

ഇരുപതും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

Update: 2025-10-01 07:40 GMT

ബ്യൂണസ് അയേഴ്‌സ്: ഇരുപതും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിംഗിലൂടെ പുറത്തുവിട്ട് ഘാതകര്‍. അര്‍ജന്റീനയിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. 20 വയസ്സുകാരായ മൊറീന വെറി, ബ്രെന്‍ഡ ഡെല്‍ കാസ്റ്റിലോ, 15 വയസ്സുള്ള ലാറ ഗുട്ടിയറെസ് എന്നിവരെ വെള്ളിയാഴ്ച ഒരു പാര്‍ട്ടിക്കായി ഒരു വാനില്‍ കയററി കൊണ്ടു പോകുകയായിരുന്നു. പിന്നീട് ഇവരെ കാണാതാകുകയായിരുന്നു.

കഴിഞ്ഞ ദിവസം പോലീസ് ഇവരുടെ സെല്‍ഫോണുകള്‍ ട്രാക്ക് ചെയ്തതിനെത്തുടര്‍ന്ന് ബ്യൂണസ് അയേഴ്‌സില്‍ നിന്ന് 16 മൈല്‍ അകലെയുള്ള ഒരു വീടിന്റെ പിന്‍മുറ്റത്ത് കുഴിച്ചിട്ട നിലയില്‍ അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇവരെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് മോഷ്ടിച്ചതായി ആരോപിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്നത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്.

ഇരകളുടെ പീഡനവും കൊലപാതകവും ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ഏകദേശം 45 പേര്‍ക്ക് തത്സമയം സംപ്രേഷണം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ഗുട്ടിയറെസിന്റെ ഇടതുകൈയിലെ അഞ്ച് വിരലുകളും ഒരു ചെവിയും മുറിച്ചുമാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഡെല്‍ കാസ്റ്റിലോയെ കുത്തിക്കൊലപ്പെടുത്തുക

ആയിരുന്നു.

പ്രക്ഷേപണത്തിനിടെ, ഒരാള്‍ പറയുന്നത് എന്നില്‍ നിന്ന് മയക്കുമരുന്ന് മോഷ്ടിക്കുന്ന ആര്‍ക്കും ഇതാണ് സംഭവിക്കുന്നത് എന്നാണ്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് ആറ് പ്രതികളെ പോലീസ് ഇപ്പോഴും തിരയുകയാണ്. കൊലപാതകങ്ങള്‍ അര്‍ജന്റീനയില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ആക്ടിവിസ്റ്റുകളുടെ ഒരു വലിയ പ്രതിഷേധം സംഘടിപ്പിച്ചു.

പെക്വെനോ ജെ എന്നറിയപ്പെടുന്ന പെറുവിയന്‍ മയക്കുമരുന്ന് കടത്തുകാരനാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന. കൊലപാതകങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ തത്സമയം സംപ്രേഷണം ചെയ്തതായി പറയപ്പെടുന്നു. എന്നാല്‍ മെറ്റ ഇക്കാര്യം നിഷേധിക്കുകയാണ്. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഇക്കാര്യം നടന്നതിന് തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീട്ടുകാര്‍ പറയുന്നത് അവര്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നാണ്. അര്‍ജന്റീനയിലെ സ്ത്രീകള്‍ക്കായുള്ള മന്ത്രാലയവും സംഭവത്തില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി.

Tags:    

Similar News